|    May 29 Mon, 2017 9:15 am

കുടുംബ വൈരാഗ്യം;കുഞ്ഞിനെ പുഴയില്‍ തളളിയിട്ട് കൊന്നു

Published : 15th October 2016 | Posted By: mi.ptk

meba

ആമ്പല്ലൂര്‍: പുതുക്കാട് പാഴായിയില്‍ നാലുവയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി രജിത്ത്-നീഷ്മ ദമ്പതികളുടെ ഏകമകളായ മേബയാണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ അമ്മായി ഷൈലയാണ് പുഴയില്‍ തള്ളിയിട്ട് മേബയെ കൊലപ്പെടുത്തിയത്. കുടുംബ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തും.
വ്യാഴാഴ്ച വൈകീട്ടാണ് നീഷ്മയുടെ പാഴായിയിലെ വീടിന് സമീപത്തെ മണലി പുഴയില്‍ മേബ മുങ്ങിമരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പുഴയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മേബയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് രജിത്ത് പുതുക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പുതുക്കാട് മേരിമാത സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് മേബ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day