|    Jan 17 Tue, 2017 6:35 am
FLASH NEWS

കുടുംബ കലഹം: സഹോദരപുത്രന്‍ ചെറിയച്ഛനെ കുത്തിക്കൊന്നു

Published : 1st April 2016 | Posted By: SMR

പൊന്നാനി: വര്‍ഷങ്ങളായി സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കാഞ്ഞിരമുക്ക് ആളത്ത് മണ്ണാരപ്പുരക്കല്‍ സഹദേവന്‍ ( 50 ) ആണ് സഹോദരപുത്രന്‍ വിഷ്ണുവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: വര്‍ഷങ്ങളായി തുടരുന്ന കുടുംബ വഴക്കിനെ തുടര്‍ന്ന് സഹദേവനും ഭാര്യ ഗീതയും വീടിന്റെ ഉമ്മറത്താണ് രാത്രി കിടക്കാറ്. സഹോദരന്‍ ജയദേവനും ഭാര്യയും മക്കളും വീടിന്റെ അകത്തും. ഇന്നലെ സഹദേവനും ഭാര്യയും കിടക്കുന്നിടത്തേക്ക് സഹോദരന്‍ ടോര്‍ച്ചടിച്ചു എന്നതിനെച്ചൊല്ലി സഹദേവന്‍ വഴക്കുണ്ടാക്കി. ഇതിനിടയിലാണു സഹോദരന്റെ മകന്‍ വിഷ്ണു( 21 ) പിതൃസഹോദരനെ കുത്തിയത്. തടയാന്‍ ചെന്ന ഭാര്യ ഗീത ( 46 )യ്ക്കും കുത്തേറ്റു. മാരകമായി പരിക്കേറ്റ സഹദേവന്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് ശേഷം വിഷ്ണു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊന്നാനി എസ്‌ഐ ഇയാളെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച അര്‍ധരാത്രിയിലാണു സംഭവം. സഹോദരങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടുംബ വഴക്കാണ് കത്തിക്കുത്തിലും ഒരാളുടെ മരണത്തിലും കലാശിച്ചത്. മദ്യപിച്ച് സഹോദരങ്ങള്‍ തമ്മില്‍ ദിവസവും വഴക്ക് പതിവാണെന്നു പോലിസും നാട്ടുകാരും പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക