|    Jan 24 Tue, 2017 6:47 pm
FLASH NEWS

കുടുംബാംഗങ്ങള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലിസ്

Published : 17th October 2016 | Posted By: SMR

തൃപ്പൂണിത്തുറ: ശനിയാഴ്ച രാത്രി പത്ത് മണിയോടെ മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലിസ്. കോട്ടയം വെള്ളൂര്‍ ഇറുമ്പയം കോളനി നാച്ചിയില്‍ വീട്ടില്‍ സച്ചിദാനന്ദന്‍ (55) ഭാര്യ സുജാത (50) മകള്‍ ശ്രീലക്ഷ്മി (20) എന്നിവരാണ് മരിച്ചത്.
മൂവരും പ്ലാറ്റ്‌ഫോമില്‍  നിന്നു  തിരുവനന്തപുരം ഹൗറ- എക്‌സ്പ്രസ്   ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മുളന്തുരുത്തി പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഐഡി കാര്‍ഡില്‍ നിന്നാണ് മരിച്ചത് ഉദയംപേരൂര്‍ സ്വദേശികളാണെന്ന് കണ്ടെത്തിയത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം രാത്രിയോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ നടത്തി. ഉദയംപേരൂര്‍ നിന്ന് ഇറുമ്പയത്തേക്ക് ഇവര്‍ താമസം മാറിയിട്ട് അധികമായിട്ടില്ല. സച്ചിതാനന്ദന്റെ മറ്റൊരു മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹമുറപ്പിക്കുകയും ഈ മാസം മുപ്പതിന് നിശ്ചയം നടക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍, ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കാരിയായ ജ്യോതി ലക്ഷമിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായും മൂന്ന് ദിവസമായി കാണാനില്ലായിരുന്നെന്നും പോലിസും ബന്ധുക്കളും പറഞ്ഞു. ഇതാവാം ആത്മഹത്യക്ക് പ്രേരണയായതെന്നും പോലിസ് പറഞ്ഞു.
ശനിയാഴ്ച കോട്ടയത്തുനിന്ന് ബൈക്കില്‍ മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനിലെത്തുകയും ബൈക്ക് സ്‌റ്റേഷനു സമീപം പാര്‍ക്ക് ചെയ്തശേഷം മൂവരും ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. കൊച്ചി കപ്പല്‍ശാലയിലെ വെല്‍ഡറാണ് സച്ചിദാനന്ദന്‍. കോട്ടയം മാന്നാനം കെഇ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക