|    Jan 23 Mon, 2017 11:56 am
FLASH NEWS

കുടുംബാംഗങ്ങള്‍ ട്രെയിനിടിച്ചു മരിച്ചത് ആത്മഹത്യയെന്ന് പോലിസ്

Published : 16th October 2016 | Posted By: Navas Ali kn

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലിസ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ കോട്ടയം വെള്ളൂര്‍ ഇറുമ്പയം കോളനി നാച്ചിയില്‍ വീട്ടില്‍ സച്ചിതാനന്ദന്‍ (55) ഭാര്യ സുജാത (50) മകള്‍ ശ്രീലക്ഷ്മി (20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ഹൗറ എക്‌സ്പ്രസ് കടന്നുവന്നതോടെ മൂവരും പ്ലാറ്റ്‌ഫോമില്‍ നിന്നു ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മൂവരുടെയും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഐഡി കാര്‍ഡില്‍ നിന്നാണ് മരിച്ചത് ഉദയംപേരൂര്‍ സ്വദേശികളാണെന്ന് കണ്ടെത്തിയത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം രാത്രിയോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
സച്ചിതാനന്ദന്റെ മറ്റൊരു മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം ഈ മാസം മുപ്പതിന് നടക്കാനിരിക്കുകയുമായിരുന്നു. എന്നാല്‍, ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കാരിയായ ജ്യോതി ലക്ഷമിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായും മൂന്ന് ദിവസമായി കാണാനില്ലായിരുന്നെന്നും പോലിസും ബന്ധുക്കളും പറഞ്ഞു. ഇതാവാം ആത്മഹത്യക്ക് പ്രേരണയായതെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 151 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക