|    Oct 19 Thu, 2017 5:49 am
FLASH NEWS

കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിക്കവേ കാര്‍ തടഞ്ഞുനിര്‍ത്തി കാമുകിയെ തട്ടിക്കൊണ്ടുപോയി

Published : 1st June 2017 | Posted By: fsq

 

പറവൂര്‍: കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിക്കവേ കാര്‍ തടഞ്ഞുനിര്‍ത്തി കാമുകിയെ തട്ടിക്കൊണ്ടുപോയി. മാഞ്ഞാലി മാവിന്‍ ചുവടിനു സമീപം താമസിക്കുന്ന ഇരുപതുകാരിയെയാണ് വെടിമറ കാഞ്ഞിരപ്പറമ്പില്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം 24 ന് രാത്രി 11ന് പെരുവാരം ക്ഷേത്രത്തിനടുത്താണ് സംഭവം. പിതാവും മാതാവും സഹോദരനും സഹോദരിയും ഉള്‍പ്പെടെ കാറില്‍ മാളയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോവുമ്പോഴാണ് കാമുകനും പന്ത്രണ്ടോളം വരുന്ന സംഘവും വാഹനങ്ങള്‍ കുറുകെയിട്ട് കാര്‍ തടഞ്ഞ് പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്. ഡിഗ്രിക്ക് പഠിക്കുന്ന പെണ്‍കുട്ടിയും അബ്ദുല്ലയും പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തു. സ്വസമുദായാംഗമെങ്കിലും നിരവധി കേസുകളില്‍ പ്രതിയാണ് കാമുകന്‍ എന്നതായിരുന്നു കാരണം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു മാറ്റി താമസിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നുവെന്ന സംശയത്തില്‍ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു കാമുകനും സംഘവും. അങ്ങനെയാണ് രാത്രി വൈകി ഇവര്‍ പുറപ്പെട്ട വിവരം മനസ്സിലാക്കി സംഘടിതമായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയേയും പ്രതികളെയും പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയതായും അടുത്തദിവസം തന്നെ ഇവരെ പിടികൂടുമെന്നും പറവൂര്‍ സിഐ ക്രിസ്പിന്‍ സാം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക