|    Oct 17 Tue, 2017 4:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബാംഗങ്ങളുടെ ഭൂമി കൈമാറ്റം: മുദ്രപത്ര വില കുറയ്ക്കാന്‍ ആലോചന

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള അര ഏക്കറില്‍ താഴെയുള്ള പണമിടപാടില്ലാത്ത ഭൂമി കൈമാറ്റത്തിന്റെ മുദ്രപത്ര വില കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. നഗരങ്ങളില്‍ അഞ്ച് സെന്റും ഗ്രാമങ്ങളില്‍ 10 സെന്റു ഭൂമി വരെയും ഭാഗാധാരം ചെയ്യുന്നവരില്‍ നിന്നു മുദ്രപത്ര വിലയായി 1000 രൂപ മാത്രം ഈടാക്കാനും ഇതിനു മുകളില്‍ അര ഏക്കര്‍ ഭൂമിക്കുവരെ ന്യായവിലയുടെ ഒരുശതമാനം മുദ്രപത്ര വിലയായി ഈടാക്കുന്ന ശുപാര്‍ശയുമാണ് ധനവകുപ്പിന്റെ പരിഗണനയിലുള്ളത്.
ആഗസ്ത് എട്ടിനു ചേരുന്ന സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ മുദ്രപ്പത്ര വില കുറയ്ക്കുന്നതു പരിഗണിക്കും. സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശത്തോടെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച നിയമ ഭേദഗതി കൊണ്ടുവരും. ഫിനാന്‍സ് ബില്ല് പാസാക്കുമ്പോള്‍ മുദ്രപത്രത്തിന്റെ കുറഞ്ഞ നിരക്ക് ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി, വില്‍പത്രം എന്നിവയുടെ മുദ്രപത്ര വിലയിലാണ് കുറവുവരുത്തുന്നത്. ഭൂമിയുടെ ന്യായവിലയുടെ മൂന്നുശതമാനമാണ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനുള്ള മുദ്രപത്ര വിലയായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതാണ് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍, അര ഏക്കറില്‍ കൂടുതലുള്ള ഭൂമി കൈമാറ്റത്തിനു മൂന്നു ശതമാനം മുദ്രപത്ര വില നല്‍കേണ്ടിവരുമെന്നാണു ധനവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ശുപാര്‍ശകള്‍ ധനകാര്യ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അംഗീകാരത്തിനൊടുവിലാവും തീരുമാനം എടുക്കുക. എന്നാല്‍, ന്യായവിലയുടെ ഒരുശതമാനം രജിസ്‌ട്രേഷന്‍ ഫീസിന്റെ പരിധി നിശ്ചയിക്കണമെന്ന ആവശ്യമംഗീകരിക്കാന്‍ ഇടയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക