|    Mar 27 Mon, 2017 12:18 pm
FLASH NEWS

കുടുംബാംഗങ്ങളുടെ തിരോധാനം; മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍: ജില്ലാ പോലിസ് മേധാവി

Published : 11th July 2016 | Posted By: SMR

തൃക്കരിപ്പൂര്‍: കുടുംബാംഗങ്ങളുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലിസ് ചീഫ് തോംസണ്‍ ജോസ് പറഞ്ഞു.
18 പേര്‍ ഒരു മാസത്തിനിടെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പോയതിന് ശേഷം തിരിച്ചെത്തിയില്ലന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ നിജസ്ഥിതി അറിയാന്‍ ചന്തേര സ്റ്റേഷനിലെത്തിയതായിരുന്നു എസ്പി. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലുള്ള അഭ്യൂഹങ്ങള്‍ എസ്പി തള്ളികളഞ്ഞു.
മുന്‍കാലങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഇത്തരത്തില്‍ കാണാതായവര്‍ പിന്നീട് തിരിച്ച് വന്നിട്ടുണ്ടന്നും അവരില്‍ തീവ്രവാദ ബന്ധമുണ്ടായിട്ടില്ലന്നും ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു.
ഈ പ്രദേശങ്ങളില്‍ നിന്നും കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരത്തില്‍ അത്തരത്തിലുള്ള ഏതെങ്കിലും മതാചാര കേന്ദ്രങ്ങളിലാവും ഇ ൗ സംഘം എത്തിപെട്ടതെന്ന് കരുതുന്നു.
പ്രാഥമിക അന്വേഷണത്തിനായി ഡ ിവൈഎസ്പി, സിഐമാരുള്‍പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപെടുത്തുമെന്നും എസ്പി തോ ംസ ണ്‍ ജോസ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക