|    Jun 20 Wed, 2018 11:05 pm
FLASH NEWS

കുടുംബശ്രീ സ്റ്റാളുകളില്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നു

Published : 29th May 2018 | Posted By: kasim kzm

തിരുവനന്തപുരം: മായം ചേര്‍ക്കാത്ത ധാന്യപ്പൊടികളും അച്ചാറും ഭക്ഷ്യവസ്തുക്കളും വാങ്ങാന്‍ അനന്തവിസ്മയം പ്രദര്‍ശന വിപണനോല്‍സവത്തിലെ കുടുംബശ്രീ സ്റ്റാളുകളില്‍ തിരക്കേറുന്നു. വിവിധതരം ജാം, സ്‌ക്വാഷ്, തേന്‍, അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍ തുടങ്ങിയവയും ജൈവവളം, ലോഷനുകള്‍, സോപ്പ് തുടങ്ങിയവയും ഇവിടെ മിതമായ വിലയ്ക്കാണ് നല്‍കുന്നത്. ചക്ക ഉണക്കിയത്, ചേമ്പ് ചിപ്പ്‌സ്, കശുമാങ്ങ ജാം, അത്തിപ്പഴം ജാം, റെഡി റ്റു മേക്ക് ഇഞ്ചിക്കറിപ്പൊടി, ഗ്രീന്‍ ടീ തുടങ്ങിയവ ആവശ്യക്കാര്‍ ഏറെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളാണ്.
കൂടാതെ തേന്‍ വെളുത്തുള്ളി, തേന്‍ മാതളം, തേന്‍ നെല്ലിക്ക, ചെറുതേന്‍ എന്നിവ വാങ്ങാനും സന്ദര്‍ശകരെത്തുന്നുണ്ട്. വിവിധ കുടുംബശ്രീ യൂനിറ്റ് അംഗങ്ങള്‍ ചേര്‍ന്നു നടത്തുന്ന സംരംഭങ്ങളാണ് ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് പിന്നിലുള്ളത്. തടികൊണ്ടും ചിരട്ടകൊണ്ടും നിര്‍മിച്ച കരകൗശല വസ്തുക്കള്‍, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന പേപ്പര്‍ ബാഗ്, കുട, സഞ്ചി, തുടങ്ങിയവയും സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തകര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളും പെയിന്റിങുകളും കുടുംബശ്രീ സ്റ്റാളുകളില്‍ ലഭിക്കും. സ്‌നേഹിതയുടെ ഒരു ജന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്കും ഇവിടെ പ്രവര്‍ത്തിക്കും.  30 വരെയാണ് അനന്തവിസ്മയം പ്രദര്‍ശന വിപണനോല്‍സവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss