|    Nov 19 Mon, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കുടുംബശ്രീ സ്ത്രീശാക്തീകരണ സേന: എ സി മൊയ്തീന്‍

Published : 11th November 2018 | Posted By: kasim kzm

ചാലക്കുടി: കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്ത്രീശാക്തീകരണത്തിന്റെ സേനാംഗങ്ങളെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍. ലോകത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ കുടുംബശ്രീയെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരും വീടുകള്‍ക്കു ചെറിയ തോതിലുള്ള അറ്റകുറ്റ പണികള്‍ ആവശ്യമായിട്ടുള്ളവരുമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീമിന്റെ സംസ്ഥാനതല ഉദ്ഘാടനം ശ്രീനാരായണ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോണ്‍ ലഭിച്ചവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ നിന്നും ചുരുങ്ങിയത് 40 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഗൃഹോപകരണങ്ങളും മറ്റു അനുബന്ധ വസ്തുക്കളും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന ഡിസ്‌കൗണ്ട് കാര്‍ഡിന്റെ വിതരണോദ്്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗൃഹോപകരണങ്ങളുടെ ഇനം, വില, ലഭ്യമാകുന്ന സ്ഥാപനങ്ങള്‍ എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ബ്രോഷര്‍ ബി ഡി ദേവസ്സി എംഎല്‍എയ്ക്ക് നല്‍കി മന്ത്രി എ സി മൊയ്തീന്‍ പ്രകാശനം ചെയ്തു. ജില്ലയിലെ ആദ്യ ട്രാന്‍സ് ജെന്റര്‍ അയല്‍ക്കൂട്ടമായ കിരണത്തിനുള്ള (മതിലകം സിഡിഎസ്സ്) റിവോള്‍വിങ്ങ് ഫണ്ട് വിതരണം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പദ്ധതിയുടെ വിശദീകരണം നടത്തി.
ഏറ്റവും അധികം ആര്‍കെഎല്‍എസ്സ് ലോണ്‍ നല്‍കിയ ജില്ലാസഹകരണ ബാങ്ക്, കാനറാ ബാങ്ക്് എന്നിവരെ മന്ത്രി ആദരിച്ചു. ജില്ലാ സഹകരണ ബാങ്കിനുവേണ്ടി ജനറല്‍ മാനേജര്‍ രാമനുണ്ണി, കാനറാ ബാങ്കിനുവേണ്ടി ഡിവിഷനല്‍ മാനേജര്‍ മദന്‍ ഗോപാല്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി. ആജീവിക എക്‌സ്പ്രസ്സ് ഗ്രാമീണ യോജന പദ്ധതി പ്രകാരം വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ചാലക്കുടി ബ്ലോക്കിലെ കോടശ്ശേരി, അതിരപ്പിള്ളി, മേലൂര്‍ എന്നീ സിഡിഎസ്സുകള്‍ക്ക് 6.5 ലക്ഷം രൂപ വീതമുള്ള ചെക്കുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. നവകേരള ലോട്ടറി ഏറ്റവും അധികം വില്‍പന നടത്തിയ പറപ്പൂക്കര, വടക്കാഞ്ചേരി എന്നീ രണ്ട് സിഡിഎസ്സുകളെ പരിപാടിയില്‍ ആദരിച്ചു. അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ഇന്ററസ്റ്റ് സബ്‌സിഡി വിതരണം ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ നടത്തറ, മറ്റത്തൂര്‍ എന്നീ സിഡിഎസ്സുകള്‍ക്ക് കൈമാറി. ജില്ലയില്‍ ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു.
കുടുംബശ്രീ സംസ്ഥാന മിഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് അനീഷ് കുമാര്‍ എം എസ് ആര്‍കെഎല്‍എസ് പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss