|    Jul 21 Sat, 2018 1:23 pm
FLASH NEWS

കുടുംബശ്രീ വിപണനമേള : ജില്ലയില്‍ റെക്കോര്‍ഡ് വില്‍പന

Published : 14th September 2017 | Posted By: fsq

 

കോഴിക്കോട്: ഓണം – ബക്രീദ് വിപണനമേളയില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പന. നാടും നഗരവും ആഘോഷത്തിരക്കിലമര്‍ന്ന ഉല്‍സവനാളുകളില്‍ കുടുംബശ്രീ ചന്തകള്‍ വഴി 3,17,26,685 രൂപയുടെ ഉല്‍പ്പന്നങ്ങളാണ്  വിപണിയില്‍ വിറ്റഴിച്ചത്. കോര്‍പറേഷന്‍ സിഡിഎസ് നേതൃത്വത്തില്‍ നഗരത്തില്‍ ‘വൈഭവ്’ എന്ന പേരില്‍ സംഘടിപ്പിച്ച വിപണനമേളയിലെ വില്‍പനയ്ക്ക് പുറമെയാണിത്. വ്യത്യസ്തതയാര്‍ന്ന ഉല്‍പന്നനിരയുമായി “കുടുംബത്തോടെ കുടുംബശ്രീക്കൊപ്പംഎന്ന സന്ദേശവുമായാണ് ജില്ലയില്‍ വ്യാപകമായി വിപണനമേളകള്‍ സംഘടിപ്പിച്ചത്. 76 പഞ്ചായത്ത് തല ചന്തകളും മുനിസിപ്പല്‍ തലത്തില്‍ രണ്ട് ചന്തകളും ഒരു ജില്ലാതല ചന്തയുമാണ് ആരംഭിച്ചത്. ഓണം- ബക്രീദ് വിപണിയില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വര്‍ധിച്ച സ്വീകാര്യതയാണ്  ലഭിച്ചുത്. കുടുംബശ്രീയുടേയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്താല്‍ ആരംഭിച്ച സംരംഭങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന നിരവധി ഉല്‍പന്നങ്ങള്‍ കുടുംബശ്രീ വഴി വിപണനം ചെയ്തുവരുന്നുണ്ട്. കുടുംബശ്രീ യൂനിറ്റുകളി ല്‍ ഉല്‍പാദിപ്പിക്കുന്ന മായവും കലര്‍പ്പുമില്ലാത്ത സാമ്പാര്‍കിറ്റ്, ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, പപ്പടം,  വിവിധ തരം അച്ചാറുകള്‍, നാടന്‍ അവില്‍, കൂവപ്പൊടി, ഈന്ത്‌പൊടി, കറിപൗഡറുകള്‍, പായസം മിക്‌സ് എന്നിവയുടെയും മറ്റ് വൈവിധ്യമാര്‍ന്ന ഉള്‍പ്പന്നങ്ങളുടെ ശ്രേണിയും വിപണനമേളകളില്‍ ഒരുക്കിയിരുന്നു.  ചന്തകള്‍ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയത്. തിരഞ്ഞെടുത്ത സിഡിഎസ്സുകള്‍ക്ക് ജൈവ പച്ചക്കറിമേള നടത്തിപ്പിനായി 75,000 രൂപയും കുടുംബശ്രീ വഴി അനുവദിച്ചിരുന്നു. ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് കുടുംബശ്രീ മുന്നേറുകയാണ്. ഇതിന് മുന്നോടിയായി ഓണവിപണിയില്‍ ജൈവ പച്ചക്കറി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മുന്‍കൂട്ടിതന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടേയും അയല്‍ക്കൂട്ടങ്ങളുടേയും നേതൃത്വത്തില്‍ വനിതകള്‍ നടത്തിയ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നിരവധി ആവശ്യക്കാരാണ് ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി  ഇത്തരം ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി വിപണിയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്.  നാടന്‍കലാരൂപങ്ങളുള്‍ക്കൊള്ളുന്ന കലാപരിപാടികളും മറ്റ് തനത് പരിപാടികളും മേളകള്‍ക്ക്  മിഴിവേകി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss