|    Jul 28 Fri, 2017 2:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുടുംബശ്രീ ലോഗോയില്‍ മാറ്റമില്ല: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

Published : 27th February 2016 | Posted By: SMR

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നിലവിലുള്ള ലോഗോയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സംസ്ഥാന മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
നാനാവര്‍ണങ്ങളിലുള്ള ടുലിപ് പുഷ്പത്തിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത ചിത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രകാശനം ചെയ്തിരുന്നു. കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ലോകവിപണിയില്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് മനോഹരമായ പായ്ക്കിങ് മാതൃകകള്‍ രൂപകല്‍പന ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
ഇതിനുവേണ്ടി അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ പുഷ്പത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ ചിത്രം മാത്രമാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തതെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക