|    Nov 20 Mon, 2017 11:29 am
FLASH NEWS

കുടുംബശ്രീ ലോകത്തിനു തന്നെ മാതൃകയായ സ്ത്രീ കൂട്ടായ് മ: മന്ത്രി ഡോ. കെ ടി ജലീല്‍

Published : 8th November 2017 | Posted By: fsq

 

കോട്ടയം: കുടുംബശ്രീ ലോകത്തിനു തന്നെ മാതൃകയായ സ്ത്രീ കൂട്ടായ്മയാണെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന  ‘സ്‌നേഹിത’ സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ക്രിസ്തുരാജ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമാണ് കുടുംബശ്രീ. നാട് പുരോഗമിക്കണം. ഓരോ വീട്ടില്‍ നിന്നും പട്ടിണി മാറണം എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. ചില പ്രത്യേക മേഖലകളില്‍ കുടുംബശ്രീ ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുക, കുട്ടികള്‍ക്ക് സുരക്ഷിത തണല്‍ ഒരുക്കുക ഇതിനായി സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനം അതാണ് സ്‌നേഹിത. ഒരു മുഴുവന്‍ സമയ വനിത അഭിഭാഷകയുടെ സേവനം അധികം വൈകാതെ ഈ കേന്ദ്രങ്ങളില്‍ നല്‍കും. ജില്ലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവര്‍ തന്നെ കൈകാര്യം ചെയ്യും. കുടുംബശ്രീയില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് അംഗത്വം എന്നത് മാറ്റി വിദ്യാസമ്പന്നയായ ഒരാള്‍ക്കുകൂടി അംഗത്വം എടുക്കാം. പുതു തലമുറയില്‍പ്പെടുന്നവരുടെ സേവനം ഇതിലൂടെ കുടുംബശ്രീയില്‍ ഉറപ്പാക്കാന്‍ കഴിയും.  ജില്ലാ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആവിഷ്‌ക്കരിച്ച ഷീലോഡ്ജ്, ഷീഹോം പദ്ധതികള്‍ വലിയ വിജയമാണെന്നും ഇത് എല്ലായിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.  അര്‍ബുദരോഗ ബോധവല്‍ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനത്തിനുമായി   മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ‘സഖി’  എന്ന ബോധവല്‍ക്കരണ ക്യാംപയിന്റെ  ലോഗോ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ സി കെ ആശ എംഎല്‍എ ആദരിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി,  ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, പി വി മൈക്കിള്‍,  കുഞ്ഞ് പുതുശ്ശേരി, സുരേഷ് പി എന്‍, പ്രിയ സജീവ്  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക