|    Sep 23 Sun, 2018 11:48 pm
FLASH NEWS

കുടുംബശ്രീ യൂനിറ്റ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

Published : 28th December 2017 | Posted By: kasim kzm

നെടുംകുന്നം: കുടുംബശ്രീ ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കുടുംബശ്രീ അയല്‍കൂട്ടം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. നെടുംകുന്നം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കുടുംബശ്രീയുടെ സെക്രട്ടറിയും സിഡിഎസ് അംഗവുമായ സജിമോള്‍ സാം നേയാണ് കുടുംബശ്രീയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കുടുംബശ്രീ അയല്‍ക്കൂട്ട ലിങ്കേജ് വായ്പയായി നാലു ലക്ഷം രൂപയാണ് സംഘത്തിന് ലഭിച്ചത്.ഇതു അംഗങ്ങള്‍ക്കായി വീതിച്ചു നല്‍കുകയും ചെയ്തു. വായ്പ വാങ്ങിയ അംഗങ്ങള്‍ തിരിച്ചടവിനായി അയല്‍ക്കുട്ടം സെക്രട്ടറി സജിമോളെ ഏല്‍പ്പിച്ചെങ്കിലും രൂപ സെക്രട്ടറി ബാങ്കില്‍ അടയ്ക്കാതിരുന്നതിനാല്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത അംഗങ്ങള്‍ക്കും പഞ്ചായത്ത് കുടംബശ്രീ അധികൃതര്‍ക്കും നോട്ടീസ് ലഭിച്ചു. ഇതേപ്പറ്റി കുടുംബശ്രീലെ മറ്റ് അംഗങ്ങള്‍ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ നല്‍കിയ പണം അടച്ചില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സംഭവം പഞ്ചായത്ത് അധികൃതര്‍ ജില്ലാ കുടുംബശ്രീ ഓഫിസിനെ അറിയിച്ചു. ജില്ലാ കുടുംബശ്രീ മിഷന്‍ അധികൃതര്‍ നേരിട്ടെത്തി അന്വേഷണം നടത്തിയപ്പോള്‍ അംഗങ്ങള്‍ ഏല്‍പ്പിച്ച തുക തിരിമറി നടത്തിയതായി കണ്ടെത്തി.അയല്‍കൂട്ടത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കണക്കു വിവരങ്ങള്‍ തെറ്റാണെന്നും, യോഗ തീരുമാനങ്ങള്‍ സെക്രട്ടറി മിനിറ്റ്‌സ് ബുക്കില്‍ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സജിമോളെ കുടുംബശ്രീ ജില്ലാ മിഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss