|    Dec 17 Sun, 2017 7:35 am
FLASH NEWS

കുടുംബശ്രീ ബ്രാന്‍ഡഡ് റസ്റ്റോറന്റ് കഫേശ്രീ ഉദ്ഘാടനം ചെയ്തു

Published : 29th February 2016 | Posted By: SMR

കോഴിക്കോട്: ജില്ലയിലെ ആദ്യ കുടുംബശ്രീ ബ്രാന്‍ഡഡ് റെസ്റ്റോറണ്ട് ‘കഫേശ്രീ’ ഭക്ഷണശാല പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നാടന്‍ രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന കഫേശ്രീയുടെ ഉദ്ഘാടനം പഞ്ചായത്ത് സാമൂഹ്യനീതിമന്ത്രി നിര്‍വ്വഹിച്ചു. പാലപ്പം, ചെമ്പപുട്ട്, ചോളപ്പുട്ട്, വിവിധ തരം അപ്പങ്ങള്‍, അടകള്‍, ബിരിയാണികള്‍ എന്നിവയക്ക് പുറമെ നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും, പലഹാരങ്ങളും കണ്ണൂര്‍ റോഡില്‍ നടക്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള കഫേശ്രീയിലൂടെ ലഭ്യമാകും. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളായ 17 പേരടങ്ങുന്ന ഗ്രൂപ്പാണ് കഫേശ്രീക്ക് നേതൃത്വം നല്‍കുന്നത്. 35 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കുടുംബശ്രീ സംസ്ഥാനമിഷന്‍ 15 ലക്ഷം രൂപയും ബ്രാന്‍ഡിംഗിനായി 10 ലക്ഷം രൂപയും ലഭ്യമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനമൂലധനമായ 10 ലക്ഷം രൂപ ഗുണഭോക്തൃവിഹിതമാണ്. ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടിമേയര്‍ മീര ദര്‍ശക് അധ്യക്ഷയായി. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss