|    Jul 19 Thu, 2018 11:40 am
FLASH NEWS

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ത്രിപുരയില്‍ നിന്നും ജനപ്രതിനിധികളെത്തി

Published : 14th September 2017 | Posted By: fsq

 

കോതമംഗലം: കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ത്രിപുരയില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാരപ്പെട്ടി പഞ്ചായത്തിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്റെ വാര്‍ഡായ 11 ലെ ചന്ദന കുടുംബശ്രീ യൂനിറ്റിലാണ് സംഘം ആദ്യമെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്, യൂനിറ്റ് പ്രസിഡന്റ് സാവിത്രി മാഹനന്‍, സെക്രട്ടറി രഞ്ജിനി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ വളര്‍ത്തുന്ന പശുക്കളുടെ മാത്രം പാല്‍ ശേഖരിച്ച് വില്‍പന നടത്തുന്ന ജില്ലയിലെ ആദ്യ പാല്‍ വില്‍പന കേന്ദ്രമായ നന്ദിനി പാല്‍വില്‍പന കേന്ദ്രം സന്ദര്‍ശിച്ചു. ത്രിപുരയിലെ ഗുമതി ജില്ലയിലെ മഹാറാണ സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് സെപ്ര, ഈസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് ബെയ്‌സിന്‍, നോര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.ത്രിപുരയില്‍ കുടുംബശ്രീ യൂനിറ്റുകള്‍ ശക്തിപെടുത്തുന്നതിനും പഞ്ചായത്തുകളുമായി സംയോജിപ്പിച്ച് കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ നേടിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പഠിക്കുന്നതിനും വേണ്ടിയാണ് സംഘം എത്തിയത്. ജാര്‍ഖണ്ഡില്‍ ജോലി നോക്കുന്ന ജയലഷ്മി പരിഭാഷകയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss