|    Nov 24 Fri, 2017 9:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബശ്രീ നിയമനം : വിജിലന്‍സ് മൊഴിയെടുത്തു

Published : 3rd November 2017 | Posted By: fsq

 

തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ ടി ജലീലിനെതിരായ പരാതിയില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസില്‍ നിന്നു മൊഴിയെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്ക് ഫിറോസ് നല്‍കിയ പരാതിയിലാണ് മൊഴിയെടുത്തത്. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി കെ വി മഹേഷ് ദാസിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതു സംബന്ധിച്ചുള്ള തെളിവുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. കുടുംബശ്രീ ഡയറക്ടര്‍ എന്‍ കെ ജയ ഉദ്യോഗാര്‍ഥിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക