|    Nov 14 Wed, 2018 6:50 pm
FLASH NEWS

കുടുംബശ്രീ കെട്ടിട നിര്‍മാണം: ജില്ലയിലെ ആദ്യ യൂനിറ്റ് പുതുപ്പാടിയില്‍ തുടങ്ങി

Published : 8th August 2018 | Posted By: kasim kzm

കോഴിക്കോട്: കെട്ടിട നിര്‍മാണ രംഗത്ത് ഉറച്ച കാല്‍വെപ്പുമായി കുടുംബശ്രീയുടെ ജില്ലയിലെ ആദ്യ നിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമായി. പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 10 പട്ടികവര്‍ഗ വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ജില്ലയിലെ ആദ്യ കെട്ടിട നിര്‍മാണ യൂനിറ്റ്. ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിലെ 20ാം വാര്‍ഡ് പയോണ പട്ടികവര്‍ഗ കോളനിയിലെ പ്രിയം കുടുംബശ്രീ അംഗങ്ങളുടെ ഈ സംരംഭം മട്ടിക്കുന്ന് വാര്‍ഡിലെ മൈഥിലി എന്ന ലൈഫ് ഗുണഭോക്താവിന്റെ വീടിന്റെ തറക്കല്ലിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു.
പ്രിയം അയല്‍ക്കൂട്ട അംഗങ്ങളായ സുനിത, ജാനു, ബിന്ദു, സീത, ചന്ദ്രിക, സൗമിനി, ലത, സുമതി, കല്യാണി,ചന്ദ്രിക എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഡി ജോസഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം ഇ ജലീല്‍, മെമ്പര്‍മാരായ കെ ജി ഗീത, ഫാത്തിമ ബീവി, പി കെ ഷൈജല്‍, ഉഷകുമാരി, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി സി കവിത, അസി.കോഓര്‍ഡിനേറ്റര്‍ പി എം ഗിരീശന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഉനൈസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ, സജി, ടി എ മൊയ്തീന്‍, വിജയന്‍ പുതുശേരി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss