|    Aug 17 Thu, 2017 11:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബശ്രീ ആസ്ഥാനത്ത് കരാര്‍ ജീവനക്കാരുടെ സമരം

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: കുടുംബശ്രീയില്‍ നിന്ന് അന്യായമായി പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ ആസ്ഥാനത്ത് കരാര്‍ ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹം. കൊല്ലം ജില്ലാ മിഷനില്‍ കരാര്‍ വ്യവസ്ഥയില്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന സി ജെ റെജി, കുടുംബശ്രീ ജില്ലാ മിഷന്‍ ദീന്‍ദയാല്‍ ഉപാധ്യ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജര്‍ കനകദാസ് എന്നിവരാണു സമരവുമായി രംഗത്തുള്ളത്. കരാര്‍ ജീവനക്കാരെ പുനര്‍നിയമിച്ചപ്പോള്‍ കുടുംബശ്രീ 12 പേരെയാണു പിരിച്ചുവിട്ടത്. പുനര്‍നിയമിക്കുന്നതിനുള്ള അഭിമുഖത്തില്‍ മോശം പ്രകടനം കാഴ്ചവച്ചുവെന്ന കാരണം പറഞ്ഞാണ് സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടത്. ഒമ്പതു വര്‍ഷം വരെ കുടുംബശ്രീയില്‍ ജോലിചെയ്തവരെയാണ് അഭിമുഖം മറയാക്കി അധികൃതര്‍ ഒഴിവാക്കിയതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. ജീവനക്കാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം റെജി കുടുംബശ്രീ ആസ്ഥാനത്തു കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന മന്ത്രി കെ ടി ജലീലിന്റെ ഉറപ്പിനെത്തുടര്‍ന്നാണു സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഗവേണിങ് ബോഡിയുടെ തീരുമാനപ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും തീരുമാനം പുനപ്പരിശോധിക്കേണ്ടത് ഗവേണിങ് ബോഡിയാണെന്നുമുള്ള നിലപാടാണ് വകുപ്പ് മന്ത്രി സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണു വീണ്ടും സമരവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. നാളെ നടക്കുന്ന ഗവേണിങ് ബോഡി വിഷയത്തില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ പിരിച്ചുവിട്ട ജീവനക്കാര്‍ എല്ലാവരും ചേര്‍ന്ന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാനാണു തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക