|    Mar 24 Fri, 2017 3:28 am
FLASH NEWS

കുടുംബശ്രീ ആക്ഷന്‍ പ്ലാന്‍ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു

Published : 30th December 2015 | Posted By: SMR

കാസര്‍കോട്: കുടുംബശ്രീ മിഷന്റെ അഞ്ച് വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്കയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ആക്ഷന്‍ പ്ലാന്‍ ഏറ്റുവാങ്ങി. കെട്ടിടമില്ലാത്ത 10 ന്യൂട്രിമിക്‌സ് യൂനിറ്റുകള്‍ക്ക് കെട്ടിടവും വാഹനവും, അപ്പാരല്‍ യൂനിറ്റുകള്‍ക്ക് ആധുനിക മിഷണറി, കുടുംബശ്രീ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക, ക്ഷീരമേഖലകളില്‍ ധനസഹായം തുടങ്ങിയവയാണ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി കുടംബശ്രീ അംഗങ്ങളുടെ മുഖാമുഖവും നടന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ. എ പി ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പുഷ്പ അമേക്കള, പി വി പത്മജ, പി സി സുബൈദ, എം കേളുപ്പണിക്കര്‍, സുഫൈജ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എഡിഎംസിമാരായ വിജയന്‍, പി എച്ച് യൂസുഫ് സംസാരിച്ചു.

(Visited 97 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക