|    Oct 15 Mon, 2018 1:51 pm
FLASH NEWS

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ കൂട്ടായ്മ ഇന്ന്

Published : 28th January 2017 | Posted By: fsq

 

പത്തനംതിട്ട: അയല്‍ക്കൂട്ട സ്വയം വിലയിരുത്തലിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ കൂട്ടായ്മ ഇന്ന് രാവിലെ 10ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടക്കും. നിരണം പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി മാത്യു ടി തോമസ് പങ്കെടുക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ എം.എല്‍.എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ്, രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം സമയബന്ധിതമായി നവീകരിക്കുക, കുടുംബശ്രീ കുടുംബങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അയല്‍ക്കൂട്ടങ്ങളുടെ ഒരുമ സംഘടിപ്പിക്കുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വയോജനങ്ങള്‍, ന്യൂനപക്ഷം, എസ്.സി, എസ്.റ്റി ട്രാന്‍സ് ജെന്റര്‍ എന്നീ വിഭാഗങ്ങളിലുള്ള അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണവും കാമ്പയിന്റെ ഭാഗമായി നടക്കും. ഓരോ വാര്‍ഡിലും ഒരു പുതിയ അയല്‍ക്കൂട്ടമെങ്കിലും രൂപീകരിക്കുക, നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss