|    Apr 24 Mon, 2017 10:31 pm
FLASH NEWS

കുടുംബശ്രീ അംഗങ്ങള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തതില്‍ ക്രമക്കേടെന്ന്

Published : 30th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 2012-13 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ കുടുംബശ്രീകള്‍ക്കുള്ള മുട്ടക്കോഴി വിതരണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് വിവരാവകശ രേഖ. മുനിയന്‍കുന്നിലെ ഓടപ്ലാക്കല്‍ അബ്ദുല്‍ സലീം കേരള ഇന്‍ഫര്‍മേഷന്‍ വകുപ്പിന് നല്‍കിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി വ്യക്തമായത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ഓഡിറ്റ് റിപോര്‍ട്ട് ഖണ്ഡിക മുന്ന് എട്ടില്‍ ബി യില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ആയതിന്റെ പകര്‍പ്പ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് പരാതിക്കാരന് അയച്ച് നല്‍കിയിട്ടുണ്ട്. സീനിയര്‍ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മൃഗസംരക്ഷണവകുപ്പിന്റെ അംഗീകൃത ഏജന്‍സിയില്‍ നിന്ന് മാത്രമേ മുട്ടക്കോഴി വാങ്ങാവു എന്ന് ചട്ടമുണ്ട്. എന്നാല്‍ ഇത് ലംഘിച്ചാണ് ചിത്താരിക്കലിലെ സെന്റ് മേരീസ് പൗള്‍ട്രി എഗര്‍ നഴ്‌സറിയില്‍ നിന്നും മുട്ടക്കോഴികളെ വാങ്ങിയത്. ഒരു മുട്ടക്കോഴിക്ക് 90 രൂപ പ്രകാരം 23,000 മുട്ടക്കോഴികളെയാണ് വാങ്ങിയത്. ഇതിനായി ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ 27.70 ലക്ഷം രൂപ പാം ഉടമയ്ക്ക് നല്‍കിയിരുന്നു. 2003ലെ മൂല്യവര്‍ധിത നികുതി പ്രകാരം 10 ലക്ഷത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ആദായ നികുതിയടക്കണമെന്നുണ്ട്. ഇത് പ്രകാരം 2.10 ലക്ഷം രൂപ ഉടമ ആദായ നികുതി അടയ്ക്കണം. എന്നാല്‍ ഈ സമയത്ത് ഉടമയ്ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഖജനാവിന് രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടാക്കിയത് വെറ്റിനറി ഡോക്ടരുടെ വീഴ്ച മൂലമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day