|    Jul 16 Mon, 2018 2:14 pm
FLASH NEWS

കുടുംബശ്രീയുടെ എത്ത്‌നിക് ഫുഡ്‌ഫെസ്റ്റ് തുടങ്ങി

Published : 9th August 2017 | Posted By: fsq

 

പത്തനംതിട്ട: ടൗണ്‍ഹാളിന്റെ മുന്നിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കൊതിയൂറുന്ന ഭക്ഷണ സാധനങ്ങളുടെ മണം നുകരാന്‍ ഭാഗ്യം. മണം അറിഞ്ഞവരുടെ നാവില്‍ കൊതിരസം പിടിച്ചുകഴിഞ്ഞാല്‍ വായില്‍ വെള്ളം നിറയുമെന്ന കാര്യം ഉറപ്പ്. പിന്നെ ആരും മടിച്ചുനില്‍ക്കില്ല. ടൗണ്‍ഹാളിനുള്ളില്‍ കടന്നാല്‍ കുടുംബശ്രീയുടെ വൈവിധ്യമാര്‍ന്ന പാരമ്പര്യ ഭക്ഷ്യവസ്തുക്കള്‍ ആസ്വദിച്ച് മടങ്ങാം. പരമ്പരാഗത ഭക്ഷണങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പാരമ്പര്യ ഭക്ഷ്യ മേളയിലാണ് ഇന്നെലകളുടെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. അമ്മ കുട്ടിക്കാലത്ത് അടുപ്പില്‍ പാകം ചെയ്തു തന്ന അതേ പഴമയുടെ രുചിയാണ് ഇവിടെയുള്ള ഭക്ഷണങ്ങള്‍ക്ക്. കൊഴുക്കട്ട മുതല്‍ ദോശ വരെ, പായസം മുതല്‍ കുമ്പളപ്പം വരെ. കോന്നിയിലെ തനിമ കുടുംബശ്രീയാണ് വൈവിധ്യമാര്‍ന്ന പായസങ്ങള്‍ നിരത്തിയിട്ടുള്ളത്. പാല്‍പ്പായസം, സേമിയാ പായസം, ഏത്തപ്പഴപായസം തുടങ്ങി വിവിധങ്ങളായ പാസയങ്ങള്‍ മനസ്സില്‍ മധു നിറയ്ക്കും. പണം നല്‍കിയാല്‍ പായസം കഴിച്ചുമടങ്ങാം.പതിനഞ്ചു രൂപാ നിരക്കില്‍ പായസം ഗ്ലാസില്‍ പകര്‍ന്നു നല്‍കും. കുടിക്കാന്‍ എത്തിയവരില്‍ അധികവും ന്യൂ ജനറേഷനില്‍പ്പെട്ടവര്‍. കോന്നിയിലെ തന്നെ അക്ഷര കുടുംബശ്രീ ദോശ വിശേഷങ്ങളുമായാണ് എത്തിയത്. സാദാ ദേശയും ചമ്മന്തിയും കഴിക്കാന്‍ ധാരാളം ആളുകള്‍ ഇന്നലെ ഇവിടെ വന്നു. ഒപ്പം നീര്‍ദോശ എന്ന സ്‌പെഷ്യലുമുണ്ട്. മധുര നീര്‍ദോശ എന്നതാണ് ദോശയിലെ മധുരക്കാരന്‍. സാധനം എന്താണെന്നറിയാല്‍ രൂചിച്ചു നോക്കുകതന്നെ വേണം. നല്ല ഒന്നാന്തരം ഓട്ടട ഒരിക്കലെങ്കിലൂം കഴിച്ചിട്ടുള്ളവര്‍ ഇവിടെ നിന്നും ലഭിക്കുന്ന അട വാങ്ങാതെ പോവില്ല. വാഴയിലയില്‍ അരിക്കൊപ്പം തേങ്ങാപീരയും ചേര്‍ത്ത് പരത്തി അടുപ്പില്‍ ചുട്ട ഓട്ടടയ്ക്കും പഴമയുടെ സ്വാദുണ്ട്. മലയാളിയുടെ പ്രാതല്‍ രസം അറിയാത്ത മധ്യതിരുവിതാംകൂറുകാരുണ്ടെങ്കില്‍ രാവിലെ തന്നെ പത്തനംതിട്ടയ്ക്ക് വരുക. ഇവിടെ പത്തനംതിട്ട നൈസ് കുടുംബശ്രീയുടെ  രുചിഭേദം നുകര്‍ന്ന് മടങ്ങാം. രാവിലെ തന്നെ ഒരു ഗ്ലാസ് ചുക്കുകാപ്പി കഴിക്കാം. കൊഴുക്കട്ടയാണ് ഇവരുടെ സ്‌പെഷ്യല്‍. ശര്‍ക്കരയും തേങ്ങാപീരയും ചേര്‍ത്ത കൊഴുക്കട്ട ആവിയോടെ പ്ലേറ്റില്‍ തരും. ചൂണ്ടുവിരല്‍ കൊണ്ട് ഒന്ന് കുത്തിനോക്കാന്‍ ശ്രമിച്ചാല്‍ കൈ പൊള്ളിപോവും. കുത്തിയ വിരലില്‍ ശര്‍ക്കരയും തേങ്ങാപീരയും ചേര്‍ത്ത മിശ്രീതം പറ്റിപിടിക്കാന്‍ സാധ്യതയുണ്ട്. പൊള്ളിയ വിരല്‍ വായിലേക്ക് വച്ചാല്‍ ചൂട് ശമിക്കും. ഒപ്പം കൊഴുക്കട്ടയുടെ രുചിയും വായില്‍ നിറയും. പഴം നിറച്ചതാണ് ഇവരുടെ മറ്റൊരു ഇനം. എന്താണെന്നറിയണമെങ്കില്‍ തിന്നു നോക്കണം. കുമ്പിളില്‍ അരിമാവ് നിറച്ച് ഇഡലി കുക്കറില്‍ പുഴുങ്ങിയെടുക്കുന്ന കുമ്പിളപ്പം കഴിക്കാത്തവര്‍ ആരും കാണില്ല. ലബാറിന്റെ വിഭവമാണ് ഉന്നക്കായ. തിരുവല്ല: നഗരസഭാ പ്രദേശത്തെ മഴുവങ്ങാട് പുഞ്ചപ്പാടത്തെ മുല്ലേലിത്തോട് ശുചീകരണ പദ്ധതിയില്‍ കോട്ടത്തോട് ശുചീകരണം ഉള്‍പ്പെടുത്തണമെന്ന് നഗരസഭ 20ാം വാര്‍ഡ് ജനകീയ കൂട്ടായ്മ ജലസേചന വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി മുല്ലേലി ചാലിലേക്ക് ഒഴികിക്കൊണ്ടിരിക്കുന്ന കോട്ടത്തോട് ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയെങ്കില്‍ മാത്രമേ മുല്ലേലിത്തോട്ടിലെ നീരൊഴുക്ക് സുഗമമാകു എന്ന് യോഗം വിലയിരുത്തി. വരട്ടെ വരാല്‍ തോട്  മുല്ലേലിത്തോട്  എന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് റസിഡന്റ്‌സ് അസ്സോസിയേഷനുകളുടെയും, വാര്‍ഡ് സഭകളുടെയും കൂട്ടായ്മയില്‍  തോടുനടത്തം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കൂട്ടായ്മ യോഗത്തില്‍ നഗരസഭാ ഉപാദ്ധ്യക്ഷ ഏലിയാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.പി.ഗോപാലകൃഷ്ണന്‍ പദ്ധതി നടത്തിപ്പ് വിശദീകരിച്ചു. കൗണ്‍സിലര്‍ വര്‍ഗീസ്.പി.വര്‍ഗീസ്, ജി.ഓമനക്കുട്ടി, പി.കെ.ഗോപിനാഥന്‍, സഖറിയ സംസാരിച്ചുതിരുവല്ല: അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും കര്‍ഷകരില്‍ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ്സ് തി രു വല്ലാ ബ്ലോക്ക് കമ്മിറ്റിയും കര്‍ഷക കോണ്‍ഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയും സംയുക്തമായി 9ന് രാവിലെ 10.30ന് തിരുവല്ല ആര്‍ഡിഒ ആഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കരി അറിയിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ധര്‍ണ ഉദ്ഘാടനം ചെയ്യും.തിരുവല്ല: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന വ്യാപകമായി 8 ന് നടത്തുന്ന ധര്‍ണയുടെ ഭാഗമായി പത്തനംതിട്ട സിവില്‍ സ്‌റ്റേഷനു മുന്നില്‍ നടത്തുന്ന ധര്‍ണ വന്‍വിജയമാക്കുവാന്‍ കെ.എസ്.എസ്.പി.എ തിരുവല്ല നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.      സൗജന്യ ചികിത്സാ പദ്ധതി സര്‍ക്കാര്‍ വിഹിതത്തോടെ പെന്‍ഷന്‍ സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, ജീവനക്കാര്‍ക്ക് നല്‍കുന്ന നിരക്കില്‍ പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്ത അനുവദിക്കുക, 25 വര്‍ഷം സര്‍വ്വീസിന് ഫുള്‍ പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ .         കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിനു മുന്നിലെ ഇരു കവാടങ്ങളിലും സ്ഥിരമായി സംഭവിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് പോലീസിനെ അടിയന്തിരമായി നിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എന്‍.വിശ്വനാഥന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി.എം.മാത്യു, പി.കുട്ടപ്പന്‍, നാരായണന്‍ ചെട്ടിയാര്‍, കെ.വി.രാജന്‍, സി.വി.വര്‍ഗീസ്, ഉമ്മന്‍.സി.ജോണ്‍, ബാബു മോഹനന്‍, ശാന്തമ്മ സുഭാഷ്, ഗ്രേസമ്മ ഏബ്രഹാം, മേഴ്‌സി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.തീറ്റപ്പുല്‍പത്തനംതിട്ട: മികച്ച ഇനം ഹൈബ്രിഡ് നേപ്പിയര്‍ തീറ്റപ്പുല്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍ : 0469 2661821.ജില്ലാ മൗണ്ടിങ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ചു (പടം)പത്തനംതിട്ട: ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ മൗണ്ടിങ് ചാംപ്യന്‍ഷിപ്പ് ജില്ലാ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തു .ഒളിംപിക് അസ്സോസിയേഷന്‍ പ്രസിഡന്റ് ആര്‍ പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍ ,രതീഷ് എന്നിവര്‍ സംസാരിച്ചു .ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 50 ല്‍ പരം സൈക്കള്‍ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു .ഈ മാസം പതിനൊന്നാം തീയതി മുതല്‍ ഇടുക്കി വണ്ടന്‍ മേട്ടില്‍ നടക്കുന്ന സംസ്ഥാന മൗണ്ടിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ ഇതില്‍ നിന്നുള്ള വിജയികള്‍ക്ക് പങ്കെടുക്കാം. ക്യാപ്-ജില്ലാ മൗണ്ടിങ് ചാംപ്യന്‍ഷിപ്പ് ജില്ലാ സ്‌റ്റേഡിയത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നുവിദ്യാര്‍ഥികള്‍ക്ക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാവണം: ജസ്റ്റിസ് കെ രാമകൃഷ്ണന്‍(പടമുണ്ട്)പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാവണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ രാമകൃഷ്ണന്‍. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പാക്കുന്ന ശിശു സൗഹൃദസാന്ത്വനം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വയംരക്ഷയ്ക്ക് ഇത് ഏറെ അത്യാവശ്യമാണ്. വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിയമങ്ങളെ സംബന്ധിച്ചും അവ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചും വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയെ ശിശു സൗഹൃദമാക്കി മാറ്റുന്നതിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പാക്കുന്ന നൈസ് എന്ന പദ്ധതിയുടെ വിജയത്തിന് ജില്ലാ ഭരണകൂടത്തിന്റെയും  ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണം ഏറെ അത്യാവശ്യമാണ്. കുട്ടികളില്‍ കണ്ടുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം തടഞ്ഞ് അവരെ സാമൂഹ്യബോധമുള്ള ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുന്നതിനുമാണ് ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്ന വിഭാഗമാണ് ഭിന്നലിംഗക്കാരെന്ന് സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എ  അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍, എഡിഎം അനു എസ് നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോശാമ്മ തോമസ്,  നിര്‍മ്മലാ മാത്യൂസ്, എം ബി സത്യന്‍, കോന്നിയൂര്‍ പി കെ, പി കെ തങ്കമ്മ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ്കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍ ഷീബ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് സാബിര്‍ ഹുസയ്ന്‍ സംസാരിച്ചു. ക്യാപ്ഷന്‍ശിശു സൗഹൃദസാന്ത്വനം പദ്ധതികളുടെ ഉദ്ഘാടനം പ്രമാടം നേതാജി എച്ച്എസ്എസില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ രാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു.ധനസഹായംപത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം കറവയന്ത്രം വാങ്ങുന്നതിന് 25000 രൂപ ധനസഹായം അനുവദിക്കും. താത്പര്യമുള്ള കര്‍ഷകര്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ അതത് ബ്ലോക്കിലെ ക്ഷീരവികസന യൂനിറ്റ് ഓഫീസില്‍ ഈ മാസം 15നകം നല്‍കണം. കര്‍ഷകരെ ആദരിക്കുന്നുപത്തനംതിട്ട: നഗരസഭ മികച്ച കര്‍ഷകന്‍/കര്‍ഷക, മികച്ച ക്ഷീരകര്‍ഷക എന്നിവരെ ആദരിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 10ന് വൈകീട്ട് അഞ്ചിന് മുമ്പ് കൃഷി ഭവനില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2270908.കറവമാടുകള്‍ക്ക് മരുന്ന്പത്തനംതിട്ട: കറവമാടുകള്‍ക്കുള്ള സൗജന്യ കാത്സ്യംപൊടിയും വിരമരുന്നും പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വിതരണം ചെയ്യും. പത്തനംതിട്ട നഗരസഭ പരിധിയിലുള്ള കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് പകര്‍പ്പ് സഹിതം നേരിട്ടെത്തി കൈപ്പറ്റണം. കൊടുമണ്‍ പ്ലാന്റേഷന്‍ മേഖലയില്‍മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിഅടൂര്‍: കൊടുമണ്‍ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പ്രദേശത്ത് കുട്ടികളിലും മുതിര്‍ന്നവരിലും ചെള്ള് മൂലം അലര്‍ജി ഉണ്ടായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എലിസബത്ത് ഡാനിയേലിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി. അങ്ങാടിക്കല്‍ ദിവ്യ ഭവനില്‍ രാജന്റെ വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും വളര്‍ത്തുമൃഗങ്ങളെ പരിശോധിച്ചു. രോഗകാരണമായ പരാദങ്ങളെ വളര്‍ത്തുമൃഗങ്ങളില്‍ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരാദങ്ങളെ കണ്ടെത്തിയാല്‍ അവ ശേഖരിച്ച് നല്‍കുന്നതിന് വീട്ടുടമസ്ഥര്‍ക്കും പരിസരവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ഇതിനുള്ള വയല്‍ നല്‍കി. പരാദത്തെ ലഭിച്ചാലുടന്‍ പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ലാബില്‍ നല്‍കുമെന്നും  പരാദങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചാല്‍ നിയന്ത്രണത്തിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. അ

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss