|    Dec 13 Thu, 2018 9:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബവഴക്ക്: യുവാവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Published : 24th May 2018 | Posted By: kasim kzm

ചാലക്കുടി: കുടുംബവഴക്കി നെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യ യെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചാലക്കുടി മനപ്പടി കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യ (33)യാണു കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ലൈജു (38)വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കിടപ്പുമുറിയിലാണ് കിടന്നിരുന്നത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണു മരണവിവരം അറിയുന്നത്. ഇവരുടെ ഏകമകന്‍ എട്ടു വയസ്സുകാരന്‍ ആരോണ്‍ ഉച്ചയായിട്ടും മാതാപിതാക്കള്‍ മുറിക്കു പുറത്ത് വരാത്തതിനെ തുടര്‍ന്ന് സൗമ്യയുടെ അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്നു സമീപവീട്ടിലെത്തി കാര്യം ധരിപ്പിച്ചു. സമീപവാസികള്‍ വീട്ടിലെത്തിയെങ്കിലും മുറി അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്നു പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസെത്തി കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്. ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലിസ് ആശുപത്രിയിലെത്തിച്ചു. കഴുത്തു മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയിലായിരുന്നു സൗമ്യയെ കണ്ടെത്തിയത്.
പാലാരിവട്ടത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു മരിച്ച സൗമ്യ. യുഎസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന ലൈജു ആറു മാസങ്ങള്‍ക്ക് മുമ്പാണു നാട്ടിലെത്തിയത്. തുടര്‍ന്നു കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ജോലിക്കു പ്രവേശിച്ചു. ഇരുവര്‍ക്കും ജോലിക്ക് പോവാനുള്ള യാത്രാ സൗകര്യത്തിനായി സമീപകാലത്താണ് ഇവര്‍ റെയില്‍വേ സ്റ്റേഷന് സമീപം മനപ്പടിയില്‍ വീട് വാങ്ങി താമസമാക്കിയത്.
എസ്എച്ച് കോളജിന് സമീപം മല്‍പ്പാന്‍ ജോസഫിന്റെ മകളാണ് സൗമ്യ. ഫോറന്‍സിക് വിദഗ്ധരെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss