|    Jan 23 Mon, 2017 3:59 am
FLASH NEWS

കുടുംബവഴക്ക് ആര്‍എസ്എസ് രാഷ്ട്രീയ ആയുധമാക്കി

Published : 27th July 2016 | Posted By: SMR

കണ്ണൂര്‍: മകളും മകനും തമ്മിലെ വഴക്കും തര്‍ക്കവും രാഷ്ട്രീയമായി മുതലെടുത്ത് ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന പ്രചാരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍. കുടുംബ തര്‍ക്കത്തില്‍ പക്ഷം പിടിച്ച് ആര്‍എസ്എസ് പ്രശ്‌നം ആളിക്കത്തിച്ചപ്പോള്‍ തകര്‍ന്നത് മകളും അമ്മയും അച്ഛനും സഹോദരനും തമ്മിലെ ഊഷമള ബന്ധമാണ്. ഇരിട്ടി പാല അങ്ങാടിച്ചാലിലെ ഇ എന്‍ തങ്കപ്പന്‍ എന്ന ബിജെപി തങ്കപ്പനും ഭാര്യ ഗീതയുമാണ് ആര്‍എസ്എസ്സിന്റെ കുടിലതന്ത്രത്തിന്റെ ഇരയായി കുടുംബബന്ധം താറുമാറയതില്‍ മനംനൊന്ത് കഴിയുന്നത്.
തങ്കപ്പന്റെ മകന്‍ മനുവും മകള്‍ രമ്യയും തമ്മിലെ പ്രശ്‌നത്തിനിടെ വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ന്ന് ഏഴുവയസ്സുകാരനായ രമ്യയുടെ മകന് കൈക്ക് പരിക്കേറ്റിരുന്നു. രമ്യയുടെ ഭര്‍ത്താവ് രാഹുല്‍ സംഘ്പരിവാറുകാരനാണ്. ഇത് മുതലെടുത്ത് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകന്റെ മകന്റെ കൈവെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് ആര്‍എസ്എസ്സുകാര്‍ പ്രചരിപ്പിച്ചത്.
ചില മാധ്യമങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത നല്‍കിയതോടെ വന്‍ പ്രചാരണമാണ് സംഭവത്തിന് ലഭിച്ചത്. തങ്കപ്പനും മകന്‍ മനുവും നേരത്തേ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. എന്നാല്‍, മനു ആര്‍എസ്എസ്സുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെയാണ് സംഘ്പരിവാര്‍ ഈ കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് തങ്കപ്പനും ഭാര്യ ഗീതയും  ആരോപിച്ചു. രമ്യക്കും രാഹുലിനും കുടുംബസ്വത്തില്‍ നിന്ന് മൂന്ന്‌സെന്റ് സ്ഥലവും വീടും തങ്കപ്പന്‍ നല്‍കിയിരുന്നു. കൂടാതെ, രാഹുലിന് ഉത്തിയൂരില്‍ മറ്റൊരു വീടും വച്ച് നല്‍കി. ഇത് പിന്നീട് കുറഞ്ഞ തുകയ്ക്ക് ആര്‍എസ്എസ് കാര്യാലയത്തിന് വില്‍പന നടത്തി.
അച്ഛനും അമ്മയൊന്നുമറിയാതെയായിരുന്നു രാഹുലിന്റെ ഇടപാട്. ഇതിന് ശേഷമാണ് കുടുംബസ്വത്തില്‍ നിന്ന് മൂന്ന് സെന്റും വീടും രാഹുലിനും രമ്യക്കും നല്‍കിയത്. മരണംവരെ അച്ഛന് വീട്ടില്‍ കഴിയാന്‍ അവകാശമുണ്ടെന്നും അതുവരെ അച്ഛനെ നോക്കേണ്ട കടമ ഇരുവര്‍ക്കുമാണെന്ന ഉപാധിയോടെയാണ് വീട് നല്‍കിയത്. എന്നാല്‍, അച്ഛനെയും അമ്മയെയും രാഹുല്‍ അടിച്ചിറക്കി. വീട് സ്വന്തമാക്കാനായിരുന്നു ഇത്. അച്ഛനെ മര്‍ദ്ദിച്ചത് അന്വേഷിക്കാന്‍ രാഹുലിന്റെ വീട്ടിലെത്തിയ മനുവും മറ്റുബന്ധുക്കളും തമ്മില്‍ സഹോദരി രമ്യയുമായി വഴക്കിട്ടു. ഇതിനിടെയാണ് രമ്യയുടെ ഏഴുവയസായ മകന്റെ കൈമുറിഞ്ഞത്.
ഇതാണ് ഏഴുവയസ്സുകാരനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് ബിജെപിയും ആര്‍എസ്എസ്സും പ്രചരിപ്പിച്ചത്. വിഷയം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിച്ചു. ഇതോടെ കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ കൂടപ്പിറപ്പുകള്‍ കുഴഞ്ഞു. പ്രശ്‌നം ഊതിവീര്‍പ്പിച്ച് ബിജെപി രാഷ്ട്രീയ വിശദീകരണവുമായി രംഗത്തെത്തിയതോടെ മകളും മതാപിതാക്കളും തമ്മിലും സഹോദരനും തമ്മില്‍ മിണ്ടാന്‍ പോലും കഴിയാത്ത വിധം അകലേണ്ടിവന്നതായും തങ്കപ്പന്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ അമ്മ ഗീത, അയല്‍വാസികളായ ഉണ്ണികൃഷ്ണന്‍, ബിജു പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക