|    Nov 19 Mon, 2018 6:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബവഴക്കിനിെട നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

Published : 9th November 2018 | Posted By: kasim kzm

അണ്ടത്തോട്: വടക്കേക്കാടു വൈലത്തൂര്‍ കച്ചേരിപ്പടിയില്‍ കുടുംബവഴക്കിനിടെ അകപ്പെട്ട നാലു വയസ്സുകാരിക്കു കൈക്കോട്ടു കൊണ്ടുള്ള വെട്ടേറ്റ് ദാരുണാന്ത്യം. എടപ്പാള്‍ അണ്ണക്കൊമ്പാട്ട് താഴത്തെ പീടികയില്‍ ജിതേഷ്, നിത്യ ദമ്പതികളുടെ മകള്‍ ആദിലക്ഷ്മി (4)യാണ് കൈക്കോട്ടു കൊണ്ട് തലയ്ക്ക് വെട്ടേറ്റ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. ആദിലക്ഷ്മിയുടെ അമ്മ നിത്യ മഞ്ഞപ്പിത്തം പിടിപെട്ട് മൂന്നു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ആദിലക്ഷ്മി അമ്മയുടെ വീടായ വൈലത്തൂര്‍ ചെറ്റാട്ടുപറമ്പില്‍ ചന്ദ്രന്റെ വീട്ടിലാണ് താമസം. കഴിഞ്ഞ കുറച്ചു നാളുകളായി ചന്ദ്രനും ഭാര്യ ലതയും തമ്മില്‍ കുടുംബവഴക്ക് നടക്കാറുണ്ട്. ഇതേത്തുടര്‍ന്ന് ഇരുകൂട്ടരും പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്ന് പറയപ്പെടുന്നു.
സംഭവദിവസം രാത്രി വഴക്ക് ശക്തമായതിനെ തുടര്‍ന്ന് ലതയുടെ ബന്ധുക്കള്‍ ചന്ദ്രനെ ചോദ്യംചെയ്യാനായി എത്തിയിരുന്നു. തുടര്‍ന്നു സംഘര്‍ഷം രൂക്ഷമായി. ഇതിനിടെയാണ് ലതയുടെ അരികിലുണ്ടായിരുന്ന ആദിലക്ഷ്മിക്ക് വെട്ടേറ്റത്. ഉടന്‍തന്നെ വൈലത്തൂര്‍ ഏക്ടസ് പ്രവര്‍ത്തകരെത്തി കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ചന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍ കുട്ടി (46), വെട്ടിശ്ശേരി സോമന്‍ (40)
എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആദിലക്ഷ്മിയുടെ മൃതദേഹം ഇന്നലെ വൈകീട്ട് വടക്കേക്കാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. വടക്കേക്കാട് എസ് ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി സംഭവത്തിലകപ്പെട്ട മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുത്തു.
മമ്മിയൂര്‍ എല്‍എഫ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് ആദിലക്ഷ്മി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss