|    Apr 25 Tue, 2017 8:10 am
FLASH NEWS

കുടുംബവഴക്കിനിടെ യുവാവ് വെട്ടേറ്റു മരിച്ച സംഭവം: ഭാര്യാസഹോദരന്‍ അറസ്റ്റില്‍

Published : 19th April 2016 | Posted By: SMR

പാലക്കാട്: കുടുംബവഴക്കിനിടെ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭാര്യാസഹോദരനെ അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ ഗണേശ്ഗിരി പൂക്കാടുതൊടി പരേതനായ അശോകന്റെ മകന്‍ മണി(33)യാണു കൊല്ലപ്പെട്ടത്.
മണിയുടെ ഭാര്യ സുനിതയുടെ വീട്ടില്‍വച്ച് ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുനിതയുടെ സഹോദരന്‍ സുരേഷി(44)നെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. മണി മഞ്ഞപ്രയിലെ ഭാര്യവീട്ടിലെത്തി സുനിതയുമായി വഴക്കുകൂടി. ഇതേത്തുടര്‍ന്ന് സുനിത സഹോദരന്‍ സുരേഷിനെ വിളിച്ചുവരുത്തുകയും സുരേഷെത്തി മണിയെ വെട്ടുകയുമായിരുന്നു.
തലയ്ക്കും കഴുത്തിനും വെട്ടേറ്റ മണി തല്‍ക്ഷണം മരിച്ചു. പിന്നീട് ഒളിവില്‍ പോയ സുരേഷിനെ ഇന്നലെ വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. ലതയാണ് മണിയുടെ മാതാവ്. നിത്യ, ദിയ മക്കളാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day