|    Sep 21 Thu, 2017 5:07 am

കുടുംബമില്ലാത്ത മോദിക്ക് ഒരമ്മയുടെ വേദന മനസ്സിലാവില്ല: രാധികാ വെമുല

Published : 7th October 2016 | Posted By: Abbasali tf

വടകര: മക്കളും കുടുംബവുമില്ലാത്ത നരേന്ദ്രമോദിക്ക് മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന മനസ്സിലാവില്ലെന്ന് ഹൈദരബാദ് യൂനിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല. എന്റെ മകന്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു സമരം നടത്തിയത്. ഈ സമരങ്ങളെ സംഘപരിവാരം ഭയപ്പെട്ടിരുന്നു. അതിനാലാണ് സംഘപരിവാരം, രോഹിതിനെ മാനസികമായി പീഢിപ്പിച്ച് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും രാധിക വെമുല പറഞ്ഞു. വടകരയില്‍ സിപിഐ സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍.  സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇകെ വിജയന്‍ എംഎല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍, അജിത് കൊളാടി, കവി പികെ ഗോപി, പ്രഫ. കെ പാപ്പൂട്ടി, രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല, സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക