|    Jan 22 Sun, 2017 11:38 am
FLASH NEWS

കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകള്‍ മരിച്ചു

Published : 6th February 2016 | Posted By: SMR

വെട്ടത്തൂര്‍ (പെരിന്തല്‍മണ്ണ): പെരിന്തല്‍മണ്ണയ്ക്കടുത്ത് വെട്ടത്തൂരില്‍ കുടുംബത്തിലെ നാലംഗ സംഘം ആത്മഹത്യക്ക് ശ്രമിച്ചു. 11 വയസ്സുകാരി മകള്‍ മരിച്ചു. വെട്ടത്തൂര്‍ പൂങ്കാവനം ഡാമിന് സമീപം താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ സുരേഷ്ബാബുവിന്റെ മകള്‍ സനിഗയാണ് (11) മരിച്ചത്. വെട്ടത്തൂര്‍ എഎംയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സംഭവത്തെക്കുറിച്ച് പോലിസിന് ലഭിച്ച വിവരം ഇങ്ങനെ: ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ട് സുരേഷ്ബാബുവിന്റെ അമ്മയും ഭാര്യയും മകളും ആദ്യം വിഷം കഴിച്ചു. എന്നാല്‍, വിവരമറിെഞ്ഞത്തെിയ അയല്‍വാസികള്‍ ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ സനിഗ മരിക്കുകയായിരുന്നു. മകള്‍ മരിച്ചതറിഞ്ഞ് അച്ഛനെ കാണാതായിരിക്കുകയാണ്. അസുഖം കാരണം കഴിഞ്ഞ ജനുവരി 12ന് സുരേഷ്ബാബുവിന്റെ മൂത്ത മകന്‍ സുധീഷ് (15) മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമം കാരണമാണ് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാതാവ് സില്‍തയുടെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലുള്ള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക