|    Nov 16 Fri, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബത്തിന് സിനിമാ തീയേറ്ററില്‍ അപമാനം; അനേ്വഷണത്തിന് ഉത്തരവ്

Published : 10th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ തിയേറ്ററില്‍ സിനിമ കാണാനെത്തിയ കുടുംബത്തോട് അപമര്യാദയായി പെരുമാറുകയും അവരുടെ ബാഗ് തുറന്നു പരിശോധിക്കുകയും ചെയ്ത തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരേ അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറിയും കന്റോണ്‍മെന്റ് പോലിസ് അസിസ്റ്റന്റ് കമ്മീഷണറും അനേ്വഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണം.
ഒക്‌ടോബര്‍ 26ന് സെക്കന്റ് ഷോയ്ക്ക് സിനിമ കാണാനെത്തിയ കുടുംബത്തോടാണു ജീവനക്കാര്‍ മോശമായി പെരുമാറിയത്. കുടുംബത്തിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ പോപ്‌കോണ്‍ കണ്ട ജീവനക്കാര്‍ അതുമായി തിയേറ്ററില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചു. കുടുംബം പോപ്‌കോണ്‍ ഒഴിവാക്കി തിരികെയെത്തിയപ്പോള്‍ വീണ്ടും ബാഗ് പരിശോധനയ്ക്ക് കാണിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ അപമാനിച്ചു. നഗരത്തിലെ കൃപാ തിയേറ്ററിലാണു സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഒരാള്‍ക്ക് 115 രൂപ നല്‍കി ടിക്കറ്റെടുത്ത് സിനിമയ്‌ക്കെത്തിയ കുടുംബമാണ് അപമാനിക്കപ്പെട്ടത്. തിയേറ്ററില്‍ കാപ്പിക്ക് 60, പോപ്‌കോണിന് 70, ഐസ്‌ക്രീമിന് 150, പെപ്‌സിക്ക് 60 രൂപയാണ് ഈടാക്കുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയില്‍ പറയുന്നു. തീയേറ്ററില്‍ അമിതവില ഈടാക്കുന്നതിനെതിരേ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
മാനസികോല്ലാസത്തിന് സിനിമ കാണാന്‍ എത്തുന്നവരെ മാനസിക സമ്മര്‍ദത്തിലാക്കുന്ന തീയേറ്റര്‍ ജീവനക്കാര്‍ക്കെതിരേ നടപടി വേണമെന്നും പരാതിയിലുണ്ട്. അനേ്വഷണ റിപോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss