|    Nov 25 Sat, 2017 10:54 am
FLASH NEWS

കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ പോലിസിനും കടഉടമയ്ക്കും തുല്യപങ്കാളിത്തമെന്ന്

Published : 22nd June 2017 | Posted By: fsq

 

പരവൂര്‍:കടയുടമയുടെയും മക്കളുടെയും പീഡനത്തില്‍ മനം നൊന്ത് തൊഴിലാളിയായ ബാലചന്ദ്രനും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കട ഉടമയ്ക്കും പരവൂരിലെ പോലിസിനും തുല്യപങ്കാളിത്തമാണുഉള്ളതെയന്ന് എഐസിസി അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.  തൊഴിലാളി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരയവരെ മാതൃകപരമായി ശിക്ഷിക്കുക, സംഭവത്തില്‍ പരവൂര്‍ പോലിസിന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പരവൂര്‍, ചിറക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പരവൂരില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നിയമം കൈയ്യില്‍ എടുത്ത കട ഉടമയും സംഘവും, വേണ്ട വിധത്തില്‍ ഇടപെടാതിരുന്ന പരവൂര്‍ പോലിസും സംഭവത്തില്‍ ഒരേപോലെ കുറ്റവാളികളാണ്.  ഇടത് സര്‍ക്കാരിന്റെ പോലിസ് നയത്തിന്റെ വൈകല്യം കാരണം കേരളത്തിലെ ക്രമസമധാനരംഗം താറുമാറായിരിക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.———മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി നിര്‍വ്വാഹസമിതി അംഗം നെടുങ്ങോലം രഘു, ഡിസിസി  സെക്രട്ടറി എ ഷുഹൈബ്, ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ്, മണ്ഡലം പ്രസിഡന്റുമാരായ സുജയ്കുമാര്‍, വികെ സുനില്‍കുമാര്‍, കൗണ്‍സിലര്‍ വി പ്രകാശ്, വി മഹേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക