|    Sep 22 Fri, 2017 2:41 am
Home   >  Todays Paper  >  Page 4  >  

കുടുംബത്തിന്റെ ആത്മഹത്യ: ഖത്തര്‍ പ്രവാസി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published : 6th December 2015 | Posted By: SMR

ദോഹ: കിളിമാനൂരിലെ കൂട്ട ആത്മഹത്യക്കു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദുരന്തത്തില്‍ മരിച്ച ജാസ്മിന്റെ ഭര്‍ത്താവ് അബ്ദുല്‍റഹീം മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതി നല്‍കി. ജാസ്മിന്റെ കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ ജാസ്മിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ദുരന്തത്തിനു കാരണക്കാരനായ ബന്ധു രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും റഹീം പറഞ്ഞു.നവംബര്‍ 29നാണ് ദോഹയില്‍ ബിസിനസ്സുകാരനായ അബ്ദുല്‍ റഹീമിന്റെ ഭാര്യ ജാസ്മിനും മകള്‍ മൂന്നു വയസ്സുകാരി ഫാത്തിമയും കിളിമാനൂര്‍ ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. പിറ്റേദിവസം ജാസ്മിന്റെ സഹോദരി സജിനയും തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നിയമനടപടികള്‍ക്കൊരുങ്ങുകയാണ് റഹീമും ജാസ്മിന്റെ സഹോദരന്‍ റിയാസും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക