|    Jul 23 Mon, 2018 12:11 am
FLASH NEWS

കുടുംബങ്ങളെ അനാഥമാക്കി അവര്‍ പോയത് മരണത്തിലേക്ക്

Published : 31st October 2017 | Posted By: fsq

 

ചവറ: കെഎംഎംഎല്‍ എംഎസ് പ്ലാന്റിലെ പാലം തകര്‍ന്നപ്പോള്‍ ഇല്ലതായത് മൂന്ന് കുടുംബങ്ങളുടെ അത്താണികള്‍. ഇവര്‍ക്ക് ഒന്നും വരുത്തരുതേ എന്ന പ്രാര്‍ഥന നിഷ്ഫലമായി. അപകടത്തില്‍ പന്മന കൊല്ലക ശ്യാമളാദേവി മരിച്ചു എന്നാ വാര്‍ത്ത ഉച്ചയോടെ എത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ തകര്‍ന്ന് പോയി. ഇതിനിടയില്‍ രണ്ട് പേരെ കാണാനില്ലയെന്ന അഭ്യൂഹം ഉണ്ടായതോടെ കായലില്‍ ഇറങ്ങി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാണാതായ രണ്ട് പേര്‍ ഏതെങ്കിലും ആശുപത്രിയില്‍ ഉണ്ടാകുമെന്ന്  ബന്ധുക്കളും നാട്ടുകാരും കരുതിയിരിക്കുമ്പോഴാണ് പൊളിഞ്ഞ പാലം ഉയര്‍ത്തിയെടുത്തപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടിയത്. അത് പന്മന മേക്കാട് സ്വദേശികളായ അന്നമ്മ, എയ്ഞ്ചല്‍ എന്നിവരുടെതായിരുന്നു എന്നറിഞ്ഞപ്പോള്‍ ഉയര്‍ന്നത് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടക്കരച്ചില്‍. കുടുംബത്തിലെ ആശ്രയമായിരുന്നു ഈ മൂന്ന് പേരും. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെടുകയും തുടര്‍ന്ന് ആശ്രിയനിയമനത്തിലൂടെ ജോലി കിട്ടുകയുമായിരുന്നു ശ്യാമളക്കും,എയ്ഞ്ചല്‍ ലീനയും. കമ്പനിയിലെ ഫാര്‍മിസ്റ്റായിരുന്നു അന്നമ്മ. രാവിലെ യാത്ര പറഞ്ഞ് പോയവരുടെ മരണവാര്‍ത്ത രണ്ട് ഗ്രാമങ്ങലെയാണ് ശോകമൂകമാക്കിയത്. വരുന്ന മേയ് മാസത്തില്‍ ജോലിയില്‍ നിന്നും പിരിയാനിരിക്കെയാണ് ശ്യാമളയുടെ മരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss