|    Dec 13 Wed, 2017 6:48 pm
FLASH NEWS

കുടുംബകോടതി വരാന്തയില്‍ യുവാവിന് കുത്തേറ്റു

Published : 28th October 2016 | Posted By: SMR

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിലെ കുടുംബകോടതി വരാന്തയില്‍ ഭാര്യാ സഹോദരന്റെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു. നീലേശ്വരം ചായ്യോത്ത് ചെട്ടിക്കോളനിയിലെ രാഘവന്റെ മകന്‍ രാജു (34) വിനാണ് കുത്തേറ്റത്. ഇയാളുടെ ഭാര്യ ദയയുടെ സഹോദരന്‍ പ്രസാദാണ് കുത്തിയതെന്നാണ് പരാതി. ഇറങ്ങിയോടിയ പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വിവാഹ മോചനവുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായി കുടുംബകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്ന് കുത്തേറ്റ രാജു പറഞ്ഞു. ഇതിന് മുമ്പും തന്നെ ഇയാള്‍ അക്രമിച്ചിരുന്നു. ഭാര്യാ വീട്ടുകാരില്‍നിന്നും ഭീഷണിയുള്ളകാര്യം പോലിസിനെ അറിയിച്ചിരുന്നുവെങ്കിലും സംരക്ഷണം നല്‍കിയില്ലെന്നും ഇയാള്‍ പരാതിപ്പെട്ടു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ ലഭ്യമാക്കിയ ശേഷം രാജുവിനെ പിന്നീട് മംഗളൂരുവിലേക്ക്് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക