|    May 29 Mon, 2017 8:54 pm
FLASH NEWS

കുടുംബം തന്നെ കൊല്ലും; യുവതിയുടെ വീഡിയോ മരണശേഷം വൈറലാകുന്നു

Published : 26th August 2016 | Posted By: mi.ptk

girl

ഹത്രാസ്: ഓടുന്ന ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്ന് മൊബൈല്‍ ക്യാമറ ഓണാക്കി ഇയര്‍ഫോണ്‍ വഴി തന്റെ കുടുംബം തന്നെ കൊല്ലുമെന്ന് യുവതി പറയുന്ന വീഡിയോ പുറത്ത്. ‘പിതാവും സഹോദരനും എന്നെ കൊല്ലും. അതിനാണ് അവരെന്നെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപോകുന്നത്. എന്റെ ജീവന്‍ അപകടത്തിലാണ്. എനിയ്‌ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അവരായിരിക്കും. എനിയ്ക്ക് ഇമ്രാനെ വിവാഹം കഴിക്കണം.’എന്നായിരുന്നും യുവതിയുടെ വീഡിയോ.
ചൊവ്വാഴ്ചയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയത്. എന്നാല്‍ വീഡിയോയിലുള്ള സോണിയ(26) അപ്പോഴേയ്ക്കും മരിച്ചിരുന്നു.
വീഡിയോ ക്ലിപ്പ് ശ്രദ്ധയില്‍പെട്ട പോലീസ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ഗ്രാമത്തില്‍ എത്തി അന്വേഷണം നടത്തി. യുവതിയുടെ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സോണിയയുടെ മാതാപിതാക്കളും സഹോദരങ്ങളുമടക്കം ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളും ഒളിവിലാണ്.
അതേസമയം, യുവതിയുടെ മരണം കൊലപാതകമാണോ അതോ സ്വഭാവിക മരണമാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. അതിനാല്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചില സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി മരണപ്പെട്ടതായി കുടുംബം വെളിപ്പെടുത്തിയത്. എന്നാല്‍ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. വീഡിയോയില്‍ പരാമര്‍ശിച്ച ഇമ്രാന്‍ എന്നയാള്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വീഡിയോ പകര്‍ത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ല. വീഡിയോ ചിത്രീകരിക്കാന്‍ ആരോ യുവതിയെ സഹായിച്ചിട്ടുള്ളതായും പോലീസിന് സംശയമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day