|    Sep 25 Tue, 2018 12:25 pm
FLASH NEWS

കുടിെവള്ള ക്ഷാമം രൂക്ഷം; ജനങ്ങള്‍ നെട്ടോട്ടത്തില്‍

Published : 25th January 2017 | Posted By: fsq

 

ചാരുംമൂട്: മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷം.ജനങ്ങള്‍ നെട്ടോട്ടത്തില്‍.ചുനക്കര, നൂറനാട്, താമരക്കുളം, പാലമേല്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ കിണറുകളും, കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും വറ്റിവരണ്ടിട്ട് ആഴ്ചകളായി. ജനങ്ങള്‍ വില കൊടുത്താണ് ടാങ്കറുകളില്‍ കുടിവെള്ളം വാങ്ങിക്കുന്നത്. ചുനക്കര പഞ്ചായത്തിലെ പ്രധാന കുടിവെളള സ്രോതസ്സായ ഏഴാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ചിറ പമ്പ് ഹൗസ് വറ്റി വരണ്ടത് കൂടുതല്‍ ദുരിതം ഉണ്ടാക്കിയിട്ടുണ്ട്.പഞ്ചായത്തിന്റെ മിക്ക വാര്‍ഡുകളിലേക്ക് കുടിവെളളമെത്തിക്കുന്ന ഈ ചിറയില്‍നിന്നുമാണ്.പമ്പ് ഹൗസിലെ ശേഖരണിയിലുള്ള വെള്ളമാണ് ഇപ്പോള്‍ പമ്പ് ചെയ്യുന്നത്.വേനല്‍ തുടര്‍ന്നാല്‍ പമ്പിംഗ് നിലയ്ക്കുന്ന സ്ഥിതിയാണുളളത്.നിരവധി കുടിവെളള പദ്ധതികള്‍ പ്രദേശത്തുണ്ടങ്കിലും കുടിവെളളക്ഷാമത്തിന് വര്‍ഷാവര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് ജനങ്ങള്‍ ദുരിതത്തിലാവുന്ന സ്ഥിതിയാണുള്ളത്.പ്രദേശത്തുകൂടി കടന്നു പോകുന്ന കെ.ഐ.പി കനാല്‍ തുറന്ന് വിട്ടാല്‍ ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.ജില്ലാ സമ്മേളനം ഇന്ന് തുടങ്ങുംആലപ്പുഴ: ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി മുഹമ്മ ആര്യക്കരയില്‍ നടക്കും. ഇന്ന് പകല്‍ മൂന്നിന് ജില്ലാ കൗണ്‍സില്‍ യോഗം. വൈകിട്ട് 4ന് ആര്യക്കര എസ് എന്‍ ജംഗ്ഷനില്‍ നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ ബി ഷാജഹാന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് വയലാര്‍ ഗാനസന്ധ്യ. നാളെ രാവിലെ 11ന് എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. എ കെ എസ് ടു യു ജില്ലാ പ്രസിഡന്റ് വി ആര്‍ രജിത അധ്യക്ഷത വഹിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss