|    Sep 19 Tue, 2017 10:45 pm
FLASH NEWS

കുടിശ്ശിക: ജയിലിലടച്ച കര്‍ഷകന്‍ മോചിതനായി

Published : 16th November 2015 | Posted By: SMR

ഇരുളം: കര്‍ഷകരെ ദ്രോഹിക്കുന്ന ജില്ലയിലെ ബാങ്കുകള്‍ക്കെതിരായ കര്‍ഷകരുടെ സമരം ആരംഭിച്ചിട്ടേയുള്ളൂവെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി. വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഇരുളം ഗ്രാമീണ ബാങ്കിന്റെ ആവശ്യപ്രകാരം കോടതി ജയിലില്‍ അടച്ച മുളയാനിക്കല്‍ സുകുമാരന് ഇരുളത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ദിവസത്തെ തടവുശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസം വൈകീട്ടാണ് സുകുമാരന്‍ ജയില്‍മോചിതനായി ഇരുളത്ത് എത്തിയത്. സ്വീകരണയോഗം സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഹരിതസേന ജില്ലാ ചെയര്‍മാന്‍ എം സുരേന്ദ്രന്‍, എഫ്ആര്‍എഫ് ജില്ലാ സെക്രട്ടറി അബ്രാഹം മാലേത്ത്, പഞ്ചായത്ത് മെംബര്‍മാരായ ടി ആര്‍ രവി, കെ ഐ റിയാസ്, ലിജി ഷിബു, ശ്രീജ ജോണ്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ്, എ ജെ കുര്യന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക