|    Jul 27 Thu, 2017 6:25 am
FLASH NEWS

കുടിവെള്ള വിതരണ സൊസൈറ്റിയില്‍ അഴിമതിയെന്ന് ആക്ഷേപം

Published : 9th July 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: കോവില്‍കടവ്-അരമനപ്പടി ജല വിതരണ സൊസൈറ്റിയില്‍ ഒരു ലക്ഷം രൂപയുടെ തിരിമറി നടത്തിയതായി പരാതി. ത്രിതല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ ജല വിതരണ സൊസൈറ്റി ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരവെ കഴിഞ്ഞ മൂന്നിന് നടന്ന പൊതുയോഗത്തില്‍ നടന്ന വാര്‍ഷിക റിപോര്‍ട്ടിലാണ് ഭരണ സമിതിയില്‍പ്പെട്ടവര്‍ ഒരു ലക്ഷം രൂപയുടെ അഴിമതി നടത്തിയതായി പറയുന്നത്.
പൊതുയോഗത്തില്‍ വിതരണം ചെയ്ത നോട്ടീസിനോടൊപ്പം വരവു-ചെലവ് കണക്കുകളും സമര്‍പ്പിക്കുകയുണ്ടായി. കണക്കില്‍ അംഗത്വവും ഫീസും മാസവരി പരിച്ചെടുക്കുന്നതിനും വന്‍ ക്രമക്കേടുകള്‍ ഉള്ളതായാണ് പറയുന്നത്.
മാസവരി ഇനത്തില്‍ 1.2 ലക്ഷം കുടിശ്ശിക കഴിച്ച് ഒരു ലക്ഷം കാണേണ്ടിടത്ത് 50,150 രൂപ മാത്രമാണുള്ളത്. ഇതില്‍ 50200 രൂപയുടെ ക്രമക്കേടുകള്‍ കാണിച്ചതായി ഇവര്‍ നോട്ടീസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടാതെ ഇല്ലാത്ത പമ്പ് ഓപറേറ്റര്‍ക്കായി 30,000 രൂപ ചെലവഴിച്ചതായി കണക്കില്‍ കാണിച്ചിരിക്കുന്നതും ക്രമക്കേട് നടന്നതായും പറയുന്നു.
കമ്മിറ്റിയുടെയോ പൊതുയോഗത്തിന്റെയും അറിവില്‍ ഓപറേറ്ററെ നിയമിച്ചിട്ടില്ല. ഈ തുക ആരു കൈപ്പറ്റിയെന്ന് തെളിവും ഇവര്‍ സമര്‍പ്പിച്ചിട്ടില്ല. ഇത്രയും ചെറിയ ഒരു ജലവിതരണ പദ്ധതിയില്‍ ഒരു ലക്ഷം രൂപയോളം വെട്ടിപ്പ് നടത്തിയ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ കോട്ടയം വിജിലന്‍സിനും ജില്ലാ രജിസ്ട്രാര്‍ക്കും മുമ്പാകെ ഉപഭോക്താവ് പരാതി നല്‍കിയിരിക്കുകയാണ്.
ഇതിനു പുറമേ ഉപഭോക്താക്കളെ കബളിപ്പിച്ച് നിലവിലെ കമ്മിറ്റി അംഗങ്ങള്‍ രഹസ്യ യോഗം കൂടി ഇവര്‍തന്നെ തുടര്‍ന്നു ഭാരവാഹികളായി തുടരാനും തീരുമാനിച്ചെന്ന് പരാതിക്കാരന്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക