|    Sep 24 Sun, 2017 8:54 am

കുടിവെള്ള വിതരണരംഗത്തും കോര്‍പറേറ്റ് താല്‍പര്യമെന്ന്

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: ലോകബാങ്ക് പദ്ധതിയായ ജലനിധിക്ക് കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ കൈമാറുന്നതിലൂടെ കുടിവെള്ള വിതരണ രംഗത്തും കോര്‍പറേറ്റ് താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍. ഓള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ എഐടിയുസി കേരള വാട്ടര്‍ അതോറിറ്റി ഹെഡ് ഓഫിസിനു മുമ്പില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമൃതത്തില്‍പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന കുടിവെള്ള -സ്വീവറേജ് പദ്ധതികള്‍ കേരള വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിക്കുക, കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സബ് സെക്ഷന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കൂട്ടധര്‍ണ നടത്തിയത്. യൂനിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എം എം ജോര്‍ജ് അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജനറല്‍ സെക്രട്ടറി അനീഷ് പ്രദീപ് കെഎം, ഭാരവാഹികളായ ആര്‍ രാജേന്ദ്രന്‍ പിള്ള, സി പി സദാനന്ദന്‍, എസ് ഹസന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക