|    Jul 20 Fri, 2018 2:21 pm
FLASH NEWS

കുടിവെള്ള വിതരണത്തില്‍ പക്ഷപാതം : നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published : 24th September 2017 | Posted By: fsq

 

ചിറ്റൂര്‍: മഴ പെയ്തിട്ടും കുടിവെള്ളത്തിന് സമരം ചെയ്യേണ്ട ഗതികേടിലാണ് വടകരപ്പതിയിലെ നാട്ടുകാര്‍ക്ക്. കുടിവെള്ള വിതരണത്തില്‍ പക്ഷപാതം കാണിക്കുന്നു എന്നാരോപിച്ച് നാട്ടുകാര്‍ ഇന്നലെ കിണര്‍ പള്ളം റോഡ് ഉപരോധിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ വടകരപ്പതി പഞ്ചായത്തിലെ കുടിവെള്ള വിതരണത്തില്‍ പക്ഷപാതം കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കിണ ര്‍ പള്ളം, ബാബാജി നഗര്‍ എന്നിവടങ്ങളിലെ നാട്ടുകാര്‍ റോഡ് ഉപരോധവുമായി രംഗത്തെത്തിയത്. സ്ത്രികളും കുട്ടികളുമടക്കം 200 ഓളം പേര്‍ റോഡ് ഉപരോധത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പോലിസ്, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 7.30 ടെ ആരംഭിച്ച സമരം പത്തരയോടെ അവസാനിച്ചു. വൈകീട്ടോടെ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss