|    Jul 16 Mon, 2018 6:48 am
FLASH NEWS

കുടിവെള്ള വിതരണം തടസ്സപ്പെട്ടത് പരിഹരിക്കണം : ഡിസിസി

Published : 15th September 2017 | Posted By: fsq

 

കണ്ണൂര്‍: നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും നിസംഗതയോടെ നോക്കി നില്‍ക്കുകയാണ് ഭരണകൂടം. തോട്ടടയിലും കീഴ്ത്തള്ളിയിലും താഴെചൊവ്വയിലും പൈപ്പ് പൊട്ടിയതിനാല്‍ ജലവിതരണം നടക്കുന്നില്ല. എളയാവൂര്‍ പ്രദേശത്ത് വിതരണം നിലച്ചിട്ട് ദിവസങ്ങളായി. പ്രശ്‌നം പരിഹരിക്കാന്‍ കാര്യക്ഷമമായി ഇടപെടേണ്ട സര്‍ക്കാര്‍ സംവിധാനം കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്. പൈപ്പ് ലൈന്‍ വര്‍ക്ക് ചെയ്യുന്ന കരാറുകാരുടെ ആവശ്യങ്ങളോട് ചെവികൊടുക്കാത്തതിനാല്‍ സമയബന്ധിതമായി വര്‍ക്ക് ചെയ്യാനും പ്രശ്‌നം പരിഹരിക്കാനും കേടുപാടുകള്‍ തീര്‍ക്കാനും കരാറുകാരും മുന്നോട്ടുവരുന്നില്ല. ജനങ്ങള്‍ക്ക് കുടിവെള്ള വിതരണം മുടങ്ങിയതോടെ ജീവിതം ദുഷ്രരമായ അവസ്ഥയിലാണുള്ളത്. നാടുനീളെ മദ്യഷോപ്പുകള്‍ ആരംഭിക്കുന്നതിന് തരാതരം പോലെ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് നാണക്കേടാണെന്നും ഉടന്‍ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss