|    Jan 19 Thu, 2017 12:23 pm
FLASH NEWS

കുടിവെള്ള പൈപ്പ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

Published : 6th October 2016 | Posted By: Abbasali tf

താമരശ്ശേരി: കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൂടത്തായി— അമ്പലക്കുന്ന് പട്ടികജാതി കോളനിയിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണ് നശിപ്പിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള കുടിവെള്ള പദ്ധതിയെ നൂറുകണക്കിനു കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പൈപ്പുകള്‍ മുറിച്ചു പുഴയില്‍ ഉപേക്ഷിച്ചതോടെ കോടഞ്ചേരിയിലെ അടക്കമുള്ള കുടുംബങ്ങള്‍ കഴിഞ്ഞ പത്ത് ദിവസമായി വെള്ളത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. കൂടത്തായിയിലും പരിസര പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നത് വര്‍ധിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പുഴയോരവും പുഴയും കേന്ദ്രീകരിച്ചു ലഹരി വസ്തു വില്‍പനയും വിദേശ മദ്യ വില്‍പനയും ശക്തമാണ്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും പൊതുമുതലും സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കളും നശിപ്പിക്കുന്നതും പതിവാണെന്ന നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ പോലിസ് പരിശോധന ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വാര്‍ഡ് അംഗം കെ പി കുഞ്ഞമ്മദിന്റെ നേതൃത്വത്തില്‍ സാമൂഹിക ദ്രോഹികള്‍ക്കെതിരേ  താമരശ്ശേരി പോലിസില്‍ പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക