|    Apr 23 Sun, 2017 3:28 pm
FLASH NEWS

കുടിവെള്ള പൈപ്പ് പൊട്ടി ജലപ്രവാഹം

Published : 22nd October 2016 | Posted By: SMR

കൂത്തുപറമ്പ്: ബസ്്സ്റ്റാന്റിലേക്ക് കയറുന്ന റോഡ് പൊട്ടി പിളര്‍ന്ന് ജലപ്രവാഹം. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് കൂത്തുപറമ്പ് നഗരസഭാ ബസ്്്സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ റോഡ് പൊട്ടിയടര്‍ന്ന് ജലപ്രവാഹമുണ്ടായത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയാണ് മെക്കാഡം ടാറിങ് റോഡ് തകര്‍ന്നത്. ഇരിട്ടി, പേരാവൂര്‍, പാനൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന സ്ഥലത്താണ് റോഡ് പൊട്ടിയത്. ഒരു ബസ് സ്റ്റാന്റിലേക്ക് കയറുന്നതിനിടയിലാണ് സംഭവം. ബസ് ഒരു വശത്തേക്ക് ചരിഞ്ഞാണ് കയറിയത്. വെള്ളം ശക്തമായി ചീറ്റി ഒഴുകിയതോടെ യാത്രക്കാര്‍ക്കും സ്റ്റാന്റിന് സമീപം ചെരുപ്പ്കുത്ത് ജോലിയിലേര്‍പ്പെട്ടവര്‍ക്കും ഇത് ദുരിതം വിതച്ചച്ചു. ഏറെ സമയം ഇവിടെ ചെളിവെള്ളം കെട്ടിക്കിടക്കുകയും ചെയ്തു. പൈപ്പ് വഴിയുള്ള ജലവിതരണം മുടക്കിയാണ് പ്രശ്‌ന പരിഹാരം നടന്നത്. പിളര്‍ന്ന് മാറിയ ഭാഗത്ത് കല്ലും മണ്ണും ഇട്ട് താല്‍ക്കാലികമായി അടക്കുകയും ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day