|    Aug 20 Sun, 2017 12:11 am
FLASH NEWS

കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; നടപടി സ്വീകരിക്കാതെ അധികൃതര്‍

Published : 9th August 2017 | Posted By: fsq

 

കോതമംഗലം: നെല്ലിക്കുഴി ടൗണിന്റെ ഹൃദയഭാഗത്ത്  ജല അതോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. അധികൃതര്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.നെല്ലിക്കുഴി കവലയ്ക്ക് സമീപം സദ്ദാംനഗറിലേക്ക് തിരിയുന്ന റോഡിലാണ് ഒരാഴ്ചയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. നിരവധി വാഹനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നൂറ് കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന റോഡിലൂടെ ഇത്തരത്തില്‍ കുടിവെള്ളം ഒഴുകിയിട്ട് റോഡ് ചളിക്കുളമായി മാറിയിരിക്കുകയാണ്. വളരേ തിരക്കേറിയ ഈ റോഡിലൂടെ വാഹനങ്ങള്‍ പോവുമ്പോള്‍  വഴിയാത്രക്കാരുടെ ശരീരത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്. കൂടാതെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഇത്തരത്തില്‍ ചെളിവെള്ളം തെറിക്കുന്നത് വ്യാപാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പള്ളിയുടെ മുന്നിലൂടെ ഒഴുകുന്ന മലിനജലം മൂലം പ്രാര്‍ഥനയ്ക്ക് എത്തുന്ന വിശ്യാസികള്‍ക്ക് പള്ളിയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സമീപത്തേ വ്യാപാരികളും നാട്ടുകാരും നിരവധി തവണ പരാതി പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക