|    Oct 18 Wed, 2017 12:25 am
FLASH NEWS

കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിച്ചു

Published : 29th August 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പേട്ടവാര്‍ഡ് മുതല്‍ കൊടുവന്താനം വരെയുള്ള ഇടുങ്ങിയ റോഡുകള്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചിരിക്കുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നതായി പരാതി.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട സംസ്ഥാനപാതയോട് ചേര്‍ന്ന് കിടക്കുന്ന പേട്ടവാര്‍ഡ് മുതല്‍ കെഎംഎ-കൊടുവന്താനം ഭാഗം വരെയുള്ള ഭാഗങ്ങളില്‍ പുതിയതായി സ്ഥാപിക്കുന്ന കരിമ്പുക്കയം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടുന്നതുമായി ബന്ധപ്പെട്ടാണ് റോഡുകള്‍ വെട്ടിപ്പൊളിച്ചിരിക്കുന്നത്. മഴക്കാലമായതിനാല്‍ ഒരു മുന്നറിയിപ്പും കൂടാതെയാണ് റോഡ് വെട്ടിപൊളിച്ച് പൈപ്പ് ലൈന്‍ ഇടുന്നതമൂലം മഴവെള്ളം ഒഴുകിപോവാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
പൈപ്പ് ലൈന്‍ ഇട്ടഭാഗം കുഴിയായിക്കിടക്കുന്നതിന് പരിഹാരം കാണുന്നതിനോ ശരിയായ രീതിയില്‍ കുഴികള്‍ മണ്ണ് ഇട്ട് മൂടുന്നതിനോ തയ്യാറാവത്തതുകാരണം വാഹനങ്ങള്‍ മണ്ണിലേക്ക് താഴ്ന്ന് പോവുന്നതും പതിവായിരിക്കുകയാണ്.
ഉടന്‍ തന്നെ പൈപ്പ് ലൈന്‍ പണികള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ റോഡ് ടാറ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക