|    Jul 23 Mon, 2018 8:56 pm
FLASH NEWS

കുടിവെള്ള പദ്ധതിയുടെ സാമഗ്രികള്‍ നശിപ്പിച്ചു

Published : 15th September 2017 | Posted By: fsq

 

ഇരിട്ടി:മീത്തലെ പുന്നാട് പോതിയോടം കുടിവെള്ള പദ്ധതിയുടെ സാമഗ്രികള്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. പദ്ധതിയുടെ പമ്പ് ഹൗസിലെ മീറ്റര്‍, മെയിന്‍സ്വിച്ച്, പൈപ്പുകള്‍ എന്നിവയാണ് നശിപ്പിച്ചത്. രണ്ടുവര്‍ഷം മുമ്പ് കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത്(ഇരിട്ടി നഗരസഭ) പോതിയോടത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന ഇരുപതോളം വീട്ടുകാര്‍ക്ക് വേണ്ടി നിര്‍മിച്ചതായിരുന്നു പദ്ധതി. കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍, പമ്പ് ഹൗസ് എന്നിവ നിര്‍മിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങിയ ഘട്ടത്തില്‍ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചിരുന്നു. പദ്ധതിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് അക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇരിട്ടി പോലിസില്‍ പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss