|    Apr 26 Thu, 2018 9:07 pm
FLASH NEWS

കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വെട്ടിമുറിച്ച യുവാവ് അറസ്റ്റില്‍

Published : 17th February 2018 | Posted By: kasim kzm

പൊന്‍കുന്നം: പൈപ്പ് കണക്ഷന്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വെട്ടിമുറിച്ച് നശിപ്പിച്ച യുവാവ് അറസ്റ്റില്‍. എലിക്കുളം ഞണ്ടുപാറ പുളിന്തറ ബിനീഷാണ് (32) അറസ്റ്റിലായത്. ഉരുളികുന്നം ഞണ്ടുപാറ കുഴിയന്‍പ്ലാവ് കുടിവെള്ള പദ്ധതിയുടെ ടാങ്കിലേക്കുള്ള പ്രധാന പൈപ്പുലൈന്‍ വാക്കത്തി കൊണ്ട് വെട്ടിനശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയയിരുന്നു സംഭവം.
പൈപ്പ് ലൈന്‍ വെട്ടി നശിപ്പിച്ചതോടെ അയല്‍വാസികള്‍ പോലിസില്‍ വിവരമറിയിച്ചു. തങ്ങള്‍ക്ക് വെള്ളം കിട്ടാത്ത പദ്ധതിയിലൂടെ മറ്റാര്‍ക്കും വെള്ളം കിട്ടേണ്ടെന്നും പറഞ്ഞാണ് പൈപ്പ് നശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. 10 വര്‍ഷം മുമ്പ് എസ്‌സി പദ്ധതിയിലൂടെ നടപ്പാക്കിയ കുടിവെള്ള പദ്ധതി മേഖലയിലെ 40 കുടുംബങ്ങള്‍ക്ക് പ്രയോജനകരമായിരുന്നു. ഇത്തവണ പദ്ധതിയിലെ ഗുണഭേക്താക്കളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി ടാങ്കിന്റെ ഉയരം കൂട്ടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയായിരുന്നെന്ന് പഞ്ചായത്തംഗം ജെയിംസ് ജീരകത്തില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss