|    Jul 17 Tue, 2018 11:34 am
FLASH NEWS

കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണം

Published : 25th September 2017 | Posted By: fsq

 

മക്കരപറമ്പ്: കുറുവ ഗ്രാമപ്പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പിന്നക്കാംകുഴി കുടിവെള്ള സമിതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കള്‍ ജില്ലാ കലക്ടര്‍ക്കും ഡിഡിപിക്കും പരാതി നല്‍കി. പുതിയ ടാങ്ക് നിര്‍മാണത്തില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാണു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസിഡന്റ് പി മൊയ്തീന്‍, സെക്രട്ടറി സി അബ്ദുല്‍ റഹീം എന്നിവര്‍ രഹസ്യമായി തീരുമാനമെടുത്ത് ടെന്‍ഡര്‍ പോലും നല്‍കാതെ ടാങ്ക് നിര്‍മാണത്തിന് കരാര്‍ നല്‍കി അഴിമതി നടത്തിയെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഗുണമേന്മ കുറഞ്ഞതും ഉപയോഗ ശൂന്യവുമായ ടയില്‍സാണ് ടാങ്ക് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 193000 രൂപ ചിലവില്‍ നിര്‍മിച്ച ടാങ്ക് നിര്‍മ്മാണത്തില്‍ പിന്നാക്കാംകുഴി കുടിവെള്ള സമിതിക്ക് വന്‍ നഷ്ടം തന്നെ സംഭവിച്ചിരിക്കുന്നു. അതികമായി ചിലവഴിച്ച തുക സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റില്‍ നിന്നും തിരിച്ചു പിടിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി മുഹമ്മദ് കുട്ടി, ടി നിസാറുദ്ദീന്‍, കെ ബീരാന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss