|    Apr 26 Wed, 2017 11:29 am
FLASH NEWS

കുടിവെള്ള ദൗര്‍ലഭ്യത്തിനു പരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി

Published : 9th November 2016 | Posted By: SMR

ആനക്കര: കുമ്പിടി  പെരുമ്പലം നാല് സെന്റ് കോളനിയടക്കം 40 ഓളം വീടുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള ബ്ലേ ാക്ക് പഞ്ചായത്തിന്റെ പദ്ധതി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. 5 ലക്ഷം രുപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.  തൃശൂരില്‍ നിന്നുള്ള ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥരെത്തി ടെസ്റ്റ് നടത്തി റിസല്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചു. കുഴല്‍ കിണറിലെ ജലലഭ്യത, സ്ഥാപിക്കേണ്ട മോട്ടോറിന്റെ ശക്തി എന്നിവയാണ് പരിശോധിച്ചത്. ഒരു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിച്ച് ഗുണഭോക്തൃ കമ്മറ്റിക്ക് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ പ്രദീപ് അറിയിച്ചു. ഇതോടു കൂടി ഈ പ്രദേശത്തുകാരുടെ ദീര്‍ഘനാളായുള്ള പരാതിക്ക് പരിഹാരമാകും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day