|    Jan 17 Tue, 2017 12:22 pm
FLASH NEWS

കുടിവെള്ള ക്ഷാമം; വിദ്യാര്‍ഥിനികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

Published : 22nd July 2016 | Posted By: SMR

കണ്ണൂര്‍: കുടിവെള്ളം ലഭ്യമാവാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. ഇന്നലെയാണ് ഹോസ്റ്റലില്‍ വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ചത്. ഹോസ്റ്റലില്‍ കുഴല്‍ കിണര്‍ വെള്ളവും കിണര്‍ വെള്ളത്തിനും പുറമെ ജല അതോരിറ്റിയുടെ വെള്ളവും ലഭ്യമായിരുന്നു. രാത്രി 9 മുതല്‍ 12 വരെ മൂന്ന് മണിക്കൂറാണ് ജല അതോറിറ്റി വെള്ളം ലഭിക്കുക. ഈ സമയത്ത് ലഭിക്കുന്ന വെള്ളം ടാങ്കില്‍ സംഭരിക്കുകയാണു പതിവ്.
കഴിഞ്ഞ ദിവസം വൈദ്യുതി കണക്ഷന്‍ തകരാറിലായതോടെ ജല അതോറിറ്റിയുടെ വെള്ളം ഹോസ്റ്റലില്‍ ലഭ്യമായിരുന്നില്ല. ഈ വെള്ളമാണ് കുട്ടികള്‍ കുടിക്കാനും മറ്റ് ആവശ്യത്തിനും ഉപയോഗിച്ചിരുന്നത്. പഴയ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ പൈപ്പിനു ചോര്‍ച്ചയും ഉണ്ടായിരുന്നു. വെള്ളം ലഭ്യമാവാത്തതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടിയ വിദ്യാര്‍ഥികള്‍ മുനിസിപല്‍ സ്‌കൂളിലെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് മുനിസിപല്‍ സ്‌കൂള്‍ അധികൃതരുംപിടിഎ ഭാരവാഹികളും ചേര്‍ന്ന് ജില്ലാ കലക്ടറെ സമീപിച്ച് പുതിയ കണക്ഷന്‍ സ്ഥാപിച്ചിരുന്നു.
അതേസമയം, കുഴല്‍ കിണറിലെ വെള്ളത്തില്‍ ഇരുമ്പ് അംശം അമിതമായതിനാല്‍ കുടിക്കാനാവു്‌നനില്ലെന്നും ഇതാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനു കാരണമെന്നും പിടിഎ ഭാരവാഹികളില്‍ ചിലര്‍ പറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളം ഇന്നലെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മുടങ്ങിയിരുന്നു. ഇതുകാരണം തായത്തെരു, താവക്കര, താണ ഭാഗങ്ങളിലെ വീടുകളിലും വാടകവീടുകളിലും ഹോട്ടലുകളിലും ഫഌറ്റുകളിലും കഴിയുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക