|    Feb 20 Tue, 2018 6:52 pm
FLASH NEWS

കുടിവെള്ള ക്ഷാമം രൂക്ഷം : നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു

Published : 15th January 2017 | Posted By: fsq

 

കുറ്റിയാടി: ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുന്നു. മാവുള്ളചാല്‍, കുഴിക്കാട്, മീത്തലെവടയം, നടുപ്പൊയില്‍,  വേപ്പാഞ്ചേരി, പടിഞ്ഞാറയില്‍താഴ, പാത്തിപ്പാറ്റ, മത്തത്ത്കുന്ന് എന്നിവിടങ്ങളിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായത്. ഇതുമൂലം നൂറിലധികം കുടുംബങ്ങളാണു ദുരിതത്തിലായത്. മേഖലയിലെ കിണറുകളും തോടുകളും മറ്റു ജലാശയങ്ങളും പൂര്‍ണ്ണമായും വറ്റിതുടങ്ങിയിരിക്കുന്നു. മരച്ചീനി, ചേമ്പ്, വാഴ, തെങ്ങ്, കവുങ്ങ്, റബ്ബര്‍ തുടങ്ങിയ ഏക്കര്‍ കണക്കിനു കാര്‍ഷികവിളകള്‍ കാലാവസ്ഥയെ പ്രതിരോധിക്കാനാവാതെ കരിഞ്ഞുണങ്ങുന്നു. പലഭാഗത്തും ജലവകുപ്പിന്റെ പൈപ്പു കണക്ഷന്‍ ഉണ്ടെങ്കിലും ഫലപ്രദമല്ല. കുറ്റിയാടി മാഹി കനാലില്‍ നിന്നും അനുബന്ധമായി മറ്റൊരു കനാല്‍ നിര്‍മ്മിക്കുകയാണെങ്കില്‍ മേഖലയിലെ ജലക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണു നാട്ടുകാരുടെ അഭിപ്രായം. ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഭാരവാഹികള്‍ വകുപ്പ് മന്ത്രി, സ്ഥലം എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss